കോടിമതയില്‍ വാഹനങ്ങളുടെ കൂട്ടയിടി; അപകടത്തില്‍പ്പെട്ടത് രണ്ട് കാറും ഒരു സ്‌കൂട്ടറും

കോടിമതയില്‍ നിന്നും ജാഗ്രതാ ലേഖകന്‍
സമയം: 4.30

Advertisements

കോട്ടയം: കോടിമതയില്‍ വാഹനങ്ങളുടെ കൂട്ടയിടി. കോടിമത ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോയ രണ്ട് കാറും സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ തിരുവഞ്ചൂര്‍ സ്വദേശി ജോസിന് പരിക്കേറ്റു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂട്ടര്‍ യാത്രികനായ ജോസ് ഇന്‍ഡിക്കേറ്റര്‍ ഇട്ട് കോടിമത മാര്‍ക്കറ്റിലേക്ക് തിരിയാന്‍ തുടങ്ങവേ പിന്നാലെ വന്ന ഇന്നോവ മറികടന്ന് സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജോസ് റോഡിന്റെ വലത് വശത്തേക്ക് തെറിച്ചു വീണു. ഇതിന് ശേഷം മുന്‍പില്‍ പോകുകയായിരുന്ന കാറിലും ഇന്നോവ ഇടിച്ചു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കുകളില്ല. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി. ഗതാഗതം അതിവേഗം പുനഃസ്ഥാപിച്ചു.

Hot Topics

Related Articles