തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംങ് തിരഞ്ഞെടുത്തു. റണ്ണൊഴുകുമെന്നു ഉറപ്പായ പിച്ചിൽ ഇന്ത്യൻ ബാറ്റിംങ് നിരയെ വിശ്വസിച്ചാണ് ക്യാപ്റ്റൻ ബൗളിംങ് തിരഞ്ഞെടുത്തത്. എത്ര പടുകൂറ്റൻ ടോട്ടലാണെങ്കിലും മറികടക്കാനുള്ള കരുത്ത് ഇന്ത്യൻ ടീമിന് ഉണ്ടെന്നാണ് കരുതുന്നത്. അർഷർ ദീപ് സിംങ്, ദീപക് ചഹാർ എന്നിവർ ടീമിൽ എത്തിയപ്പോൾ ഭുവനേശ്വർ കുമാറും, ബുംറയും പുറത്തിരിക്കും.
Advertisements