തിരുവനന്തപുരം: ഇയാൾ കളിച്ചത് ഈ പിച്ചിൽ തന്നെയാണോ..! എതിരാളികളും കൂട്ടാളികളും പന്തിനു മുന്നിൽ വലഞ്ഞു നിന്ന പിച്ചിൽ, ബൗളർമാരുടെ സ്വിങ്ങും പേസും തകർത്ത് തരിപ്പണമാക്കി കത്തിക്കയറി ഒരു സൂര്യൻ. നേരിട്ട ആദ്യ പന്തിനെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തിൽ ടൈമിംങ് മിസായി നിലത്തു വീണപ്പോൾ, തൊട്ടടുത്ത രണ്ടു പന്തുകളെ അതിന്റെ വാശിയിൽ അടിച്ച് അതിർത്തിയ്ക്കപ്പുറത്തേയ്ക്കു പറപറത്തുന്ന ഈ ബാറ്ററെ എന്തു പേരിട്ട് വിളിക്കണം.
ദക്ഷിണാഫ്രിക്കൻ സംഘം ബാറ്റിംങിനിടെ ആകെ അടിച്ചത് നാവു സിക്സറുകളാണ്. നേരിട്ട 32 പന്തുകളിൽ സ്കൈ ഒറ്റയ്ക്കടിച്ചു മൂന്നു സിക്സറുകൾ. പന്തിന്റെ സ്വിംങ് മനസിലാക്കാതെ പ്രതിരോധിച്ച് കളിച്ച ക്യാപ്റ്റൻ റണ്ണൊന്നുമെടുക്കാതെയും, കിംങ് കോഹ്ലി മൂന്നു റണ്ണും മാത്രമായി മടങ്ങിയപ്പോഴാണ് ആഴിഞ്ഞാട്ടത്തിന്റെ ആറാട്ടുമായി കാര്യവട്ടത്തിന്റെ ആകാശത്ത് ആ സൂര്യൻ ഉദിച്ചുയർന്നത്. റണ്ണിനെക്കാൾ ഉയർന്നു നിന്ന പന്തിനെ പതിയെ തഴുകി തലോടി കളിച്ച രാബഹുൽ അടിച്ച മൂന്നു സിക്സും സ്കൈ ക്രീസിലെത്തി നടത്തിയ അഴിഞ്ഞാട്ടത്തിനൊടുവിലായിരുന്നു. നിർഭയത്വമേ നിന്റെ പേരോ സൂര്യകുമാർ യാദവ് എന്നു മലയാളി ചോദിച്ചു പോയ ഇന്നിംങ്സ്..! 33 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറും സഹിതമാണ് സൂര്യ അൻപത് കടന്നത്. 56 പന്തിൽ രണ്ടു ഫോറും നാലും സിക്സും നേടിയ കെഎൽ രാഹുൽ 51 റണ്ണുമായി കൂട്ടു നിന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോസ് നേടിയ രോഹിത് ശർമ്മ ദക്ഷിണാഫ്രിക്കയെ ബാറ്റിംങിനു ക്ഷണിക്കുകയായിരുന്നു. ഒൻപത് റണ്ണിന് അഞ്ചു വിക്കറ്റെന്ന നിലയിൽ തകർന്ന് തരിപ്പണമായ ദക്ഷിണാഫ്രിക്കയെ, എയ്ഡൻ മാക്രം (25), വെയിൻ പാർണൽ (24) എന്നിവരും അവസാന ഓവറുകളിൽ ആഞ്ഞടിച്ച കേശവ് മഹാരാജു (41)മാണ് കഷ്ടപ്പെട്ട് നൂറ് കടത്തിയത്. ടീമിലെ മറ്റാരും തന്നെ രണ്ടക്കം കടന്നില്ല. രണ്ടു മുൻ നിരക്കാർ അടക്കം നാലു പേരാണ് പൂജ്യത്തിന് പുറത്തായത്. ആദ്യ ഓവറിന്റെഅവസാന പന്തിൽ ബാവുമ്മയെ പുറത്താക്കി ചഹറാണ് ദക്ഷിണാഫ്രിക്കൻ ചങ്കിടിപ്പ് കൂട്ടിയത്. ഡിക്കോക്കിനെ വീഴ്ത്തി അർഷർദീപും ചഹലിനൊപ്പം കൂടി. പിന്നാലെ റോസോയെ അതേ ഓവറിന്റെ അവസാന പന്തിൽ അർഷർ ദീപ് പന്തിന്റെ കയ്യിൽ എത്തിച്ചു. ഡേവിഡ് മില്ലർ കൂടി അർഷദീപിനു മുന്നിൽ കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്കേ നാശത്തിലേയ്ക്കാണ് നിങ്ങളുടെ പോക്കെന്ന് കാണികൾ ഒന്നടങ്കം പറഞ്ഞു. രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ സ്റ്റബ്സിനെ തകർത്ത് ചഹറും ആഞ്ഞടിച്ചു.
വിക്കറ്റുകൾ ഒരുവശത്ത് കൊഴിയുമ്പോഴും നങ്കൂരമിട്ട് നിന്ന മക്രത്തിന്റെ ഹർഷൽ പട്ടേൽ വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നീട്, വിക്കറ്റുകളെല്ലാം കൃത്യമായ ഇടവേളകളിൽ വീണപ്പോഴും കേശവ് മഹാരാജ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. എന്നാൽ, അവസാന ഓവറിന്റെ ആദ്യ പന്തിൽ മഹാരാജിനെ മടക്ക് ഹർഷൽ പട്ടേൽ വിക്കറ്റെണ്ണം രണ്ടാക്കി. നോട്രേിഡ്ജും റബാൻഡയും തട്ടിമുട്ടി കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ടീം ഇന്നിംങ്സ് പൂർത്തിയാക്കി.
സ്കോർ
ദക്ഷിണാഫ്രിക്ക – 106/08
ഇന്ത്യ – 110/ 02