തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) അപേക്ഷ തള്ളിയത്.പ്രതിക്കു ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു.
കൂട്ടു പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. സ്ഫോടക വസ്തു എറിയാന്‍ പ്രതി എത്തിയ സ്കൂട്ടര്‍ കണ്ടെത്തേണ്ടതുണ്ട്. പൊട്ടാസ്യം ക്ലോറൈഡ് ചേര്‍ത്താണ് സ്ഫോടക വസ്തു നിര്‍മിച്ചത്.
ഇത്തരം ചെറിയ സ്ഫോടനത്തില്‍നിന്നാണ് നൂറുകണക്കിനു പേരുടെ ജീവന് നഷ്ടമായ പുറ്റിങ്ങല്‍ ദുരന്തം ഉണ്ടായത്. പ്രതി ചെയ്ത പ്രവൃത്തി ഗൗരവമുള്ളതാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജിതിന് രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നു പ്രതിഭാഗം വാദിച്ചു. സാധാരണക്കാരനായ ജിതിനു തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ല. 180 സിസിടിവികളുടെ ദൃശ്യം പരിശോധിച്ചിട്ടും ഹെല്‍മെറ്റ് പോലും ധരിക്കാതിരുന്ന പ്രതിയുടെ മുഖം എന്തുകൊണ്ട് പൊലീസ് തിരിച്ചറിഞ്ഞില്ലെന്നും പ്രതിഭാഗം വാദിച്ചു