പാമ്പാടി : പാമ്പാടി ജനമൈത്രി പോലീസ് സ്റ്റേഷന്റേയും കെ ജി കോളേജ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പ്രചരണ പരിപാടി സംഘടിപ്പിച്ചു. കേരളാ പോലീസിന്റെ ആന്റി നാർക്കോട്ടിക്ക് ആർമിയിൽ യോദ്ധാവ് ആയി അണി ചേരൂ എന്ന മുദ്രാവാക്യമുയർത്തിയാണ് മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുന്നതിന്റെ ഭാഗമായി കേരള പോലീസ് നടപ്പിലാക്കുന്ന പ്രചരണ പരിപാടി സംഘടിപ്പിച്ചത്.
പാമ്പാടി ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ആർ പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള സന്ദേശം പൊതു സമൂഹത്തിലെത്തിക്കുവാൻ പാമ്പാടി കെ ജി കോളേജിന്റെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ ബാനറിൽ ക്യാരിക്കേച്ചർ രചനയുടെ ഉദ്ഘാടനവും കെ അർ പ്രശാന്ത് കുമാർ നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ ജി കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. അധ്യാപകരായ ഡോ തോമസ് ബേബി , ലെഫ്റ്റനന്റ് റെനീഷ് ജോസഫ് , ഡോ എ പ്രിയ , പാമ്പാടി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ പി സി സുനിൽ ,പി എസ് അനൂപ് എന്നിവർ നേതൃത്വം നൽകി.