മുംബൈ: പരിക്ക് മൂലം പിന്മാറിയ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ വാര്‍വിക്ക്ഷയറിനായി കൗണ്ടി ക്രിക്കറ്റില്‍ മത്സരിക്കുന്ന സിറാജ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി ടീമിനൊപ്പം ഉടന്‍ ചേരും.
നടുവിനേറ്റ പരിക്ക് ഗുരുതരമായ സ്ട്രെസ് ഫ്രാക്ചര്‍ ആയി പരിണമിച്ചതോടെയാണ് ബുംറ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്നും ട്വന്റി-20 ലോകകപ്പില്‍ നിന്നും പിന്മാറിയത്. ആറ് മാസത്തേക്കെങ്കിലും താരത്തിന് വിശ്രമം ആവശ്യമാണെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ബുംറയ്ക്ക് പകരമായി ലോകകപ്പ് ടീമില്‍ ആരെ ഉള്‍പ്പെടുത്തുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുംറയ്ക്ക് പകരക്കാരനായി ടീമിലെത്തിയ സിറാജ് അഞ്ച് അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുള്ളത്. 10.45 ഇക്കോണമിനിരക്കില് അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരെ 2022 ഫെബ്രുവരിയില്‍ നടന്ന ട്വന്റി-20 മത്സരത്തിലാണ് സിറാജ് അവസാനം കളത്തിലിറങ്ങിയത്.