പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്റ്റർ ഒഴിവ്

പള്ളിക്കത്തോട് :
പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി.ഐയിൽ ഡിജിറ്റൽ ഫോട്ടോഗ്രാഫർ, ഫുഡ് പ്രൊഡക്ഷൻ ജനറൽ, വെൽഡർ എന്നീ ട്രേഡുകളിലും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിനും ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ എൻ.എ.സിയും രണ്ട് വർഷത്തെ പ്രവർത്തിപരിചയം , എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ എംബിഎ / ബിബിഎ , രണ്ട് വർഷത്തെ പ്രവർത്തിപരിചയം എന്നിവയുള്ളവർ നവംബർ 12ന് രാവിലെ പത്തിന് അഭിമുഖത്തിനായി എത്തണം. സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ഹാജരാക്കണം. കൂടുതൽ വിഷയങ്ങൾക്ക് ഫോൺ 0481-2551062

Advertisements

Hot Topics

Related Articles