ഗുവഹാത്തി: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 യിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംങ് തിരഞ്ഞെടുത്തു. ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ബൗളിംങ് നിരയിൽ അർഷർദ്വീപ് സിംങും, ദീപക് ചഹറും, ഹർഷൽ പട്ടേലുമാണ് ഉള്ളത്. കഴിഞ്ഞ കളിയിലെ താരം സൂര്യകുമാറിനെയാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ജയിച്ച ടീം ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. മത്സരം വിജയിച്ച് ടൂർണമെന്റ് സ്വന്തമാക്കുന്നതിനാണ് ഇന്ത്യൻ ശ്രമം.
Advertisements