വിരാട്… ഇതാവണം ക്രിക്കറ്റ് സ്പിരിറ്റ്..! ഇതാവണം ടീം സ്പിരിറ്റ്..! ഒരു റണ്ണകലെ അരസെഞ്ച്വറി നഷ്ടമാകുമെന്നറിഞ്ഞിട്ടും കൂട്ടുകാരന്റെ കൂറ്റനടികൾ കണ്ടു നിന്ന് കോഹ്ലി

ഗുവഹാത്തി: വിരാട് എന്തുകൊണ്ടാണ് താങ്കളെ ക്രിക്കറ്റ് കളത്തിലെ കിംങ് എന്നു വിളിക്കുന്നതെന്നതിന് ഇന്ന് ഒരിക്കൽ കൂടി ഞങ്ങൾ ദൃക്‌സാക്ഷിയായി. ഒരു റണ്ണകലെ അര സെഞ്ച്വറി കാത്തു നിന്നും , സെൽഫിഷ് എന്നത് ഒരിക്കൽ പോലും തന്നെ തൊട്ട് തീണ്ടിയിട്ടില്ലെന്ന് അടിവരയിട്ടു പറഞ്ഞ കോഹ്ലി നോൺസ്‌ട്രൈക്കർ എൻഡിൽ കാഴ്ചകൾ കണ്ടു നിന്നപ്പോൾ ഇന്ത്യൻ സ്‌കോർ ബോർഡിൽ അവസാന ഓവറിൽ മാത്രം വന്നു ചേർന്നത് 17 റൺ. തനിക്ക് നഷ്ടമായ അരസെഞ്ച്വറിയെക്കുറിച്ച് ഒന്ന് ഓർമ്മിക്കുക പോലും ചെയ്യാതെയായിരുന്നു കോഹ്ലിയുടെ നോൺസ്‌ട്രൈക്കർ എൻഡിലെ കാത്തു നിൽപ്പ്. സഹ ബാറ്റർ മൂന്നു പന്ത് ശേഷിക്കെ സിംഗിൾ ഇട്ടു നൽകാമെന്നു വാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ചിട്ടും, നീ അടിച്ചോടാ എന്ന ആംഗ്യമായിരുന്നു കോഹ്ലിയിൽ നിന്നുണ്ടായത്. ഇതോടെ ഇന്ത്യൻ സ്‌കോർ 230 ഉം കടന്നു.

Advertisements

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിന്റെ 19 ആം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. തകർപ്പൻ അടികളിലൂടെ കളം കയ്യിലെടുത്ത സൂര്യകുമാർ യാദവ് 18 ആം ഓവറിന്റെ ആദ്യ പന്തിൽ നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടാകുകയായിരുന്നു. തുടർന്നു എന്തിയ കാർത്തിക് സിംഗിൾ ഇട്ട് കോഹ്ലിയ്ക്കു സ്‌ട്രൈക്ക് കൈമാറി. ഇതോടെ ട്രാക്ക് മാറ്റിയ കോഹ്ലി രണ്ടു ഫോറുകൾ അടിച്ചെങ്കിലും ആ ഓവറിലെ അവസാന പന്തിൽ റൺ കണ്ടെത്താനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തൊൻപതാം ഓവറിന്റെ ആദ്യ പന്തിൽ റൺ കണ്ടെത്താനാവാതെ പോയ കാർത്തിക് രണ്ടാം പന്തിൽ ഫോറടിച്ചെങ്കിലും മൂന്നാം പന്തിൽ റൺ കണ്ടെത്താനായില്ല. നാലാം പന്തിൽ വൈഡിലൂടെ ഒരു റൺ കണ്ടെത്തിയ കാർത്തിക്, ഇതിനു പകരം കിട്ടിയ പന്തിനെ സിക്‌സറിനു പറത്തി. ഇതിനു ശേഷം പിച്ചിന്റെ മധ്യത്തിൽ വച്ച് ആശയവിനിമയം നടത്തുന്നതിനിടെയാണ് 49 ൽ നിൽക്കുന്ന കോഹ്ലിയോട് സിംഗിൾ ഇടാമെന്ന് കാർത്തിക് പറഞ്ഞത്. വേണ്ടെന്നും, നീ അടിച്ചോളൂ എന്നും കാർത്തികിനോട് കൈകൊണ്ട് ആക്ഷൻ കാട്ടിയ കോഹ്ലി തിരിഞ്ഞ് നടന്നു. തൊട്ടടുത്ത പന്ത് സിക്‌സ് പറത്തിയാണ് കാർത്തിക് നന്ദി പ്രകടിപ്പിച്ചത്.

ഇതോടെയാണ് സോഷ്യൽ മീഡിയയിൽ അടക്കം കോഹ്ലിയുടെ സ്‌പോട്‌സ്മാൻ സ്പിരിറ്റ് ചർച്ചയായത്. ടീമിന്റെ നേട്ടത്തിന് തന്റെ വ്യക്തിഗത നേട്ടത്തേക്കാൾ പ്രധാന്യം നൽകിയ കോഹ്ലി തനിക്ക് അര സെഞ്ച്വറി നഷ്ടമായെങ്കിലും ടീം അംഗങ്ങളുടെ അഴിഞ്ഞാട്ടം നന്നായി ആസ്വദിക്കുകയായിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായ രോഹിത്തും (43), രാഹുലും (57) മികച്ച ബാറ്റിംങങാണ് പുറത്ത് എടുത്തത്. 9.5 ഓവറിൽ രോഹിത്ത് പുറത്താകുമ്പോൾ ടീം സ്‌കോർ 96 ഉം, രാഹുൽ പുറത്താകുമ്പോൾ 11.3 ഓവറിൽ 107 ഉമായിരുന്നു ഇന്ത്യൻ സ്‌കോർ.

രാഹുൽ പുറത്തായതിനു പിന്നാലെ സൂര്യ ക്രീസിൽ എത്തിയതോടെയാണ് കളി മാറിയത്. 11 ആം ഓവറിൽ ക്രീസിലെത്തിയ സൂര്യ 18.1 ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 200 കടന്നിരുന്നു. സൂര്യ ക്രീസിൽ നിന്ന ഏഴ് ഓവറിൽ നിന്നും ഇന്ത്യ അടിച്ച് കൂട്ടിയത് 102 റണ്ണാണ്..! 22 പന്തിൽ അഞ്ചു വീതം സിക്‌സും ഫോറും പറത്തിയ സൂര്യ 61 റണ്ണെടുത്ത് നിർഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു. പിന്നീട് എത്തിയ കാർത്തിക് ഏഴു പന്തിൽ രണ്ടു സിക്‌സർ സഹിതം 17 റണ്ണാണ് നേടിയത്. നങ്കൂരമിട്ട് കളിച്ച കോഹ്ലി 28 പന്തിൽ 29 റണ്ണടിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.