ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങൾ ഇങ്ങനെ

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റ്മാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 18ന് രാവിലെ 10.30ന് കോന്നി മെഡിക്കല്‍ കോളജില്‍ നടക്കും. എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ണനയുണ്ടാകുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Advertisements
                             -----------------------

അപേക്ഷ ക്ഷണിച്ചു

റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ എല്‍എംവി പാസായ 18നും 35നും ഇടയില്‍ പ്രായമായ പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഒരു മാസത്തേക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഈ മാസം ഏഴ്. അപേക്ഷകര്‍ എട്ടാം ക്ലാസ് പാസായവരും മൂന്ന് വര്‍ഷത്തെ ബാഡ്‌ജോടു കൂടി എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ ആയിരിക്കണം. ഫോണ്‍: 04735 227 703

                             ----------------------

ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഡിപ്ലോമ പ്രവേശന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നതിനായി ഈ മാസം മൂന്നാം തീയതി മുതല്‍ ഏഴാം തീയതി വരെ www.polyadmission.org വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ 11 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുനാകുവെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0469 2 650 228

                              -----------------

സ്റ്റാഫ് നഴ്‌സ്: താല്‍ക്കാലിക നിയമനം

ആറന്മുള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും എഎന്‍എം കോഴ്‌സ്/ജെപിഎച്ച്എന്‍ കോഴ്‌സ് പാസായിരിക്കണം. ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും മൂന്ന് മാസത്തെ ബിസിസിപിഎഎന്‍് / സിസിസിപിഎഎന്‍ കോഴ്‌സോ പാസായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ്/ ബി എസ് സി കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നരമാസത്തെ ബിസിസിപിഎഎന്‍ കോഴ്‌സ് പാസായിരിക്കണം. അപേക്ഷകര്‍ ബയോഡോറ്റ സഹിതം ഈ മാസം 13 ന് മുമ്പായി സിഎച്ച്‌സി വല്ലന മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ആറന്മുള ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന.

                              --------------------

സ്‌പോട്ട് അഡ്മിഷന്‍

യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (യുഐഎം) അടൂര്‍ സെന്ററില്‍ ഒഴിവുള്ള എംബിഎ സീറ്റുകളിലേക്ക് ഈ മാസം ഏഴു മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി ബിരുദം പാസായ ജനറല്‍ വിഭാഗത്തിനും, 48% മാര്‍ക്കോടുകൂടി പാസ്സായ ഒബിസി വിഭാഗത്തിനും, പാസ്സ്മാര്‍ക്ക് നേടിയ എസ് സി/ എസ് ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന്‍ നേടാം. കെമാറ്റ്, സിമാറ്റ്, ക്യാറ്റ് എന്നീ യോഗ്യതാപരീക്ഷകള്‍ പാസാകാത്തവര്‍ക്കും അപേക്ഷിക്കാം. അഡ്മിഷനായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 9746 998 700, 9946 514 088, 9400 300 217

                           ---------------------

കേപ്പില്‍ സ്‌പോട്ട് അഡ്മിഷന്‍

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള പുന്നപ്രയിലെ ഇന്‍സ്റ്റിറ്റ്യൂട്ട ്ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്നോളജി (ഐഎംടി)യില്‍ ദ്വിവത്സര ഫുള്‍ടൈം എംബിഎ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റിലേക്ക് ഈ മാസം ആറിന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്കും കെ-മാറ്റ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0477 2 267 602, 8590 599 431, 9847 961 842, 8301 890 068

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.