സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യചങ്ങല; ഇന്ധന നികുതിക്കെതിരെ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇന്ധനനികുതി നയത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യചങ്ങല നിര്‍മിക്കും. ബ്ലോക്ക്തലം മുതല്‍ സമരം നടത്താനും കെപിസിസി യോഗത്തില്‍ തീരുമാനമായി.

Advertisements

അതേസമയം, സിനിമാചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനത്തെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പിന്തുണച്ചില്ല. സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ്. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണെന്നും സുധാകരന്‍ വ്യക്തമാക്കി. നേതാക്കള്‍ക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles