മണർകാട്: ബാപ്പാസിന്റെയും പഴ കെ.കെ റോഡിന്റെയും ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ നവംബർ പത്ത് ബുധനാഴ്ച ധർണ നടത്തും. ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 ന് മണർകാട് സർവീസ് സ്റ്റേഷനു മുൻവശത്തായാണ് ധർണ നടത്തുന്നത്. റോഡ് നന്നാക്കാത്ത അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് ധർണയെന്നു ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് രാജൻ തച്ചിലോട്ട് അറിയിച്ചു.
Advertisements