എട്ട് വയസുള്ള ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം ; റിട്ടയേർഡ് എസ് ഐ അറസ്റ്റിൽ

ഫറോക്ക് :
എട്ടു വയസ്സുള്ള ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന രക്ഷിതാവിൻ്റെ പരാതിയിൽ റിട്ട. പോലീസ് സബ് ഇൻസ്പെക്ടറെ പോലീസ് അറസ്റ്റു ചെയ്തു. ഫറോക്ക് നഗരസഭയിൽ ഐ ഒ സി ഡിപ്പോയുടെ സമീപം പുറ്റെക്കാട് കെ ടി ഉണ്ണി (56) യെയാണ് ചൊവ്വാഴ്ച എസ്ഐ അബ്ബാസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ചയാണ് രക്ഷിതാവ് ഫറോക്ക് പോലീസിൽ പരാതി നൽകിയത്.
പ്രാഥമികഅന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്ത് പ്രതിയെ ചൊവ്വാഴ്ച വീട്ടിൽ നിന്നും പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. ഫറോക്ക് സ്റ്റേഷനിൽ എസ് ഐ ആയിരുന്ന പ്രതി ഉണ്ണി ഏതാനും മാസങ്ങൾക്ക് മുമ്പാണ് സർവ്വീസിൽ നിന്നും വിരമിച്ചത്. ഇയാൾക്കെതിരെ മുമ്പും സമാന രീതിയിലുള്ള പരാതി ഉണ്ടായിരുന്നതായും വിവരമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Advertisements

Hot Topics

Related Articles