രജത ജൂബിലി വർഷത്തിൽ പുതിയ നിക്ഷേപങ്ങളുമായി സിഎസ്എൽ ഇന്ത്യ

കൊച്ചി:കൊച്ചി ആസ്ഥാനമായ പ്രമുഖ ലോജിസ്റ്റിക്സ് സേവനദാതാവായ കൺസോളിഡേറ്റഡ് ഷിപ്പിങ് ലൈൻ (സിഎസ്എൽ) ഇന്ത്യ രജത ജൂബിലി നിറവിൽ. 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ പുതിയ നിക്ഷേപങ്ങളുമായി പ്രവർത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisements

ഇതിന്റെ ഭാഗമായി ചെന്നൈയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 50,000 ച.അടി വെയർ ഹൗസ് ആരംഭിക്കുമെന്ന് സിഎസ്എൽ ഇന്ത്യ ചെയർമാനും സിഇഒയുമായ അജയ് ജോസഫ് അറിയിച്ചു. ഇതിന് പുറമേ ചരക്ക് സംഭരിക്കാൻ സൗകര്യമുള്ള 50,000 ച.അടി തുറന്ന സ്ഥലവും കണ്ടെയ്നർ അറ്റകുറ്റപ്പണികൾക്കായും കണ്ടെയ്നർ സ്റ്റോറേജിനുമായി മറ്റൊരു 20,000 ച.അടി സ്ഥലവും നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 25 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അജയ് ജോസഫ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇറക്കുമതി ഉപഭോക്താക്കൾക്ക് കസ്റ്റംസ് ക്ലിയറൻസിന് ശേഷം ചരക്കുകൾ കണ്ടെയ്നറുകളിൽ നിന്നും ഇറക്കി തങ്ങളുടെ ക്ലയന്റുകൾക്ക് പൂർണമായോ ഭാഗികമായോ വിതരണം ചെയ്യുന്നതിന് ഈ വെയർഹൗസ് ഉപകരിക്കും. കയറ്റുമതി ഉപഭോക്താക്കൾക്ക് ചരക്കുകൾ സൂക്ഷിക്കാനും ഇത് ഉപകരിക്കുമെന്നും അജയ് ജോസഫ് വ്യക്തമാക്കി.

ചരക്ക് ഗതാഗതത്തിന് നിലവിലുള്ള നോൺ വെസ്സൽ ഓപ്പറേറ്റിങ് കോമൺ കാരിയർ (എൻവിഒസിസി) സേവനം കൂടുതൽ വിപുലീകരിക്കാനും കമ്പനി തീരുമാനിച്ചു. ചരക്ക് കപ്പലുകളിൽ സ്ഥലം വാടകയ്ക്ക് എടുക്കുന്ന സ്വന്തം കണ്ടെയ്നറുകളുള്ള കാരിയർ സർവീസാണ് ഇത്. ഇപ്പോൾ 1000 കണ്ടെയനറുകളാണ് കമ്പനി ഓപ്പറേറ്റ് ചെയ്യുന്നത്. ഇത് 2000 ആക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അജയ് ജോസഫ് പറഞ്ഞു. ഈ സേവനം വ്യാപിപ്പിക്കുന്നതിനായി ദുബായിൽ പുതിയ ഓഫീസ് ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ ആഭ്യന്തര, രാജ്യാന്തര തലത്തിൽ പാക്കിങ് ആൻഡ് മൂവിങ് സേവനവും കമ്പനി ആരംഭിച്ചിട്ടുണ്ട്. വ്യക്തികൾക്ക് പുറമേ എംബസ്സികൾക്കും ഇന്ത്യൻ നാവിക സേനയ്ക്കുമായാണ് ഈ സേവനം ലഭ്യമാക്കുന്നതെന്നും സിഎസ്എൽ ഇന്ത്യ ചെയർമാൻ അറിയിച്ചു.

1997-ൽ പ്രവർത്തനം ആരംഭിച്ച സിഎസ്എൽ ഇന്ത്യ, റോഡ്, കടൽ, ആകാശം എന്നീ മാർഗങ്ങളിലൂടെയുള്ള ചരക്ക് കൈമാറ്റവും അതുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും പുറമേ കസ്റ്റംസ് ക്ലിയറൻസ്, എയർ ഫ്രെയിറ്റ് സർവീസ്, ആഭ്യന്തര കുറിയർ സർവീസ് തുടങ്ങി വിവിധ സേവനങ്ങളാണ് നൽകി വരുന്നത്. യൂറോപ്പ്, ദക്ഷിണേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ കമ്പനി ലോജിസ്റ്റിക്സ് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. സർക്കാരും സേനാവിഭാഗങ്ങൾക്കും പുറമേ ഇന്ത്യയിലെ ഇ-കൊമേഴ്സ് കമ്പനികളും സിഎസ്എൽ ഇന്ത്യയുടെ ഉപഭോക്താക്കളാണ്. സിഎസ്എൽ ഇന്ത്യ സിഎഫ്ഒ ജിനു ജോൺ ജേക്കബ്, ഫിനാൻസ് ഹെഡ് ബിജു ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽപങ്കെടുത്തു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.