കൊച്ചി: നാടിന്റെ ഭാവിക്കു മേൽ ഇരുൾ മൂടുന്ന മയക്കു മരുന്നെന്ന മഹാവിപത്തിനെ തുടച്ചുനീക്കാനുള്ള ക്യാമ്പയിനിൽ സർക്കാരിനൊപ്പം അണിചേരാൻ കേരള എൻജിഒ യൂണിയൻ എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ പതാക ഉയർത്തി.
9.30 ന് ആരംഭിച്ച 2021 കൗൺസിൽ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.എ.അൻവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം 2021 ലെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അംഗീകരിച്ചു.
ഉച്ചക്ക് ശേഷം ചേർന്ന ഈ വർഷത്തെ കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ്. നായർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചർച്ചകൾക്കുള്ള മറുപടി ജനറൽ സെക്രട്ടറി എം.എ.അജിത്ത്കുമാർ പറഞ്ഞു. നാല്പത്തിമൂന്നംഗ ജില്ലാ കമ്മിറ്റിയെയും 67 അംഗ സംസ്ഥാന കൗൺസിൽ അംഗങ്ങയും സമ്മേളനം തെരഞ്ഞെടുത്തു. കെ.എസ്.ഷാനിൽ (പ്രസിഡന്റ്), എ.എൻ.സിജിമോൾ,എൻ.ബി.മനോജ് (വൈ:പ്രസിഡന്റുമാർ),കെ.എ.അൻവർ (സെക്രട്ടറി),പി.പി.സുനിൽ,ഡി.പി.ദിപിൻ (ജോ: സെക്രട്ടറിമാർ ),കെ.വി.വിജൂ. (ട്രഷറർ) എന്നിവരെ ഭാരവാഹികളായും എസ്.ഉദയൻ, എം.കെ.ബോസ്,രജിത്ത് പി.ഷാൻ, കെ.എം.മുനീർ,പാക്സൺ ജോസ്, പി.ജാസ്മിൻ,സോബിൻ തോമസ്, ലിൻസി വർഗ്ഗീസ്, എസ്.മഞ്ജു,സി.മനോജ് എന്നിവരെ സെക്രട്ടേറിയറ്റിലേക്കും സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ എന്നിവർ പങ്കെടുത്തു.