ഉുറുമ്പുകൾ ഉറങ്ങാറില്ല’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു : മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ ക്ഷേത്രക്കുളത്തിൽ

തൃശൂർ: ചലച്ചിത്ര പ്രവർത്തകൻ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു. 41 വയസായിരുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ദീപു. രാവിലെ അഞ്ച് മണിയോടെ വീട്ടിൽനിന്ന് ക്ഷേത്രക്കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ദീപു.

Advertisements

മടങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റിന്റെ നേത്യത്വത്തിലാണ് മൃതശരീരം മുങ്ങിയെടുത്തത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ച ദീപു ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ‘ഉുറുമ്പുകൾ ഉറങ്ങാറില്ല’ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ‘വൺസ് ഇൻ മൈൻഡ്’, ‘പ്രേമസൂത്രം’ എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയാണ് ദീപു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.