കൊച്ചി : ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനോടുകൂടി വിജയകരമായി മുന്നേറുകയാണ് മമ്മൂട്ടി നിസ്സാം ബഷീർ ചിത്രം റോഷാക്ക്. ആദ്യ ദിവസങ്ങളിൽ തന്നെ ഗംഭീര അഭിപ്രായങ്ങൾ നേടിയെടുത്ത ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കേരളത്തിൽ നിന്നും മാത്രമായി ചിത്രം ആദ്യ അഞ്ച് ദിവസങ്ങൾ കൊണ്ട് നേടിയെടുത്തത് 12.5 കോടി രൂപയോളം ആണ്. വാരാന്ത്യത്തിന് ശേഷം പ്രവർത്തി ദിനങ്ങളിലേക്ക് കടക്കുമ്പോഴും ചിത്രം കളക്ഷനിൽ വലിയ ഇടിവ് വീഴാതെ മുന്നേറുകയാണ്. ലോകമെമ്പാടുമായി ചിത്രം ഇതിനോടകം തന്നെ 25 കോടി രൂപയോളം നേടിയിട്ടുണ്ടാകുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.യുകെ, യുഎസ്, ഏഷ്യാ പസഫിക്, യൂറോപ്പിന്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ റിലീസ് ചെയ്യാതെ ആണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍, ചമയം -റോണക്‌സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, പിആര്‍ഒ -പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.