കോട്ടയം: നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിൽ നടന്ന വിജിലൻസ് റെയിഡിൽ ക്രമക്കേട് കണ്ടെത്തി. നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിന്റെ പരിധിയിൽ മൈതാനത്തിന് ചുറ്റുമതിൽ നിർമ്മിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിജിലൻസിന്റെ കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.
കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസ് പരിധിയിൽ 50 സെന്റിൽ മൈതാനമുണ്ട്. ഈ മൈതാനത്തിന് ചുറ്റുമതിൽ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേട് സംബന്ധിച്ചു നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നഗരസഭ സോണൽ ഓഫിസിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഏത് രീതിയിലുള്ള ക്രമക്കേടാണ് എന്ന കാര്യത്തിലുള്ള വിവരങ്ങൾ പുറത്ത് വിടാൻ വിജിലൻസ് സംഘം തയ്യാറായിട്ടില്ല. പ്രാഥമിക പരിശോധയിൽ ക്രമക്കേട് കണ്ടെത്തിയതായും വിശദമായ അന്വേഷണം ആവശ്യമാണ് എന്നുമാണ് വിജിലൻസ് നിലപാട്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നിർമ്മിച്ച മൈതാനത്തിന്റെ ചുറ്റ് മതിലിന്റെ പേരിലാണ് ഇപ്പോൾ വിവാദം ഉയർന്നിരിക്കുന്നത്.