ചെന്നൈ : ടെലിവിഷൻ പരിപാടികളിൽ അവതാരികായി വന്ന് മനസിനക്കരെ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ കുടിയേറിയ താരസുന്ദരി നയൻതാര പിന്നെ എത്തി നിന്നത് തെന്നിന്ത്യൻ സിനിമയുടെ ലേഡീ സൂപ്പർ സ്റ്റാർ എന്ന പദവിയിലാണ്. തമിഴിലും മലയാളത്തിലും കന്നഡയിലും തെുങ്കിലുമെല്ലാം ഗ്ലാമർ റാണിയായും നായക കഥാപാത്രത്തോടൊപ്പം കട്ടയ്ക്ക് നിൽ ക്കുന്ന നായികയായും തിളങ്ങാൻ നമ്മുടെ സ്വന്തം നയൻ താരയ്ക്ക് കഴിഞ്ഞു. താരത്തിന്റ പ്രണയവും വിവാഹ വാർത്തകളും പല തരത്തിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞതാണ്. 2015ൽ മുതലാണ് നയൻതാരയും വിഘ്നേഷ് ശിവനും തമ്മിൽ കാണുന്നത്.
നാനും റൗഡി താൻ എന്ന സിനിനമയുടെ സംവിധായകനായ വിഘ്നേശിന് ആദ്യം തന്നെ നയൻസിനെ ഇഷ്മായി. പിന്നെ നയൻതാ രയ്ക്കും. മാഡം എന്ന വിളിച്ച നാവുകൊണ്ട് തന്നെ കൺമണി എന്ന വിഘനേഷിന് തന്റെ പ്രിയപ്പെട്ട നയൻസിനെ വിളിക്കാൻ അധികം സമയം വേണ്ടി വന്നില്ല.. പിന്നെ വർഷങ്ങൾ നീണ്ട പ്രണയം. ഒടുവിൽ ഏവരെയും അമ്പരിക്കുന്ന പ്രൗഡിയോടെ കല്യാണ മാമാങ്കം. ജൂിണൽ വിവാഹിതരായ ഇരുവർക്കും കഴിഞ്ഞ ദിവസം സറോഗസിയിലൂടെ ഇരട്ട ആൺകുട്ടികൾ ജനിച്ചി രുന്നു. ആ സന്തോഷത്താൽ മതിമറന്ന് നിൽക്കുമ്പോഴാണ് വാടക ഗർഭധാരണത്തിലൂടെ കുട്ടികൾ ഉണ്ടായ സംഭവം സറോഗസി ചട്ടം ലംഘിച്ചുവെന്ന വാര്‍ത്ത പുറത്തു വരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹ ശേഷം ദമ്പതികൾക്ക് അഞ്ച് വർഷത്തിനുശേഷവും കുട്ടി ഉണ്ടായില്ലെങ്കിലേ സറോഗസിയിലൂടെ കുഞ്ഞിനെ സ്വീകരിക്കാ നാവൂ എന്ന നിയമമാണ് ഇവർ ലംഘിച്ചത്. വിവാഹം കഴിഞ്ഞ് നാലുമാസങ്ങൾ കൊണ്ട് നയൻതാരയ്ക്ക് കുട്ടികൾ ജനിച്ചത് കടുത്ത ചട്ടലംഘനം ഇരുവരും നടത്തിയത് തന്നെയാണെന്ന് കണ്ടെത്തുകയും തമിഴ്നാട് ആരോഗ്യ വകുപ്പ് നയൻതാരയോട് വിശദീകരണം ആവ്യപ്പെടുകയും ചെയ്തിരുന്നു. അപ്പോഴാണ് ഏവരെയും ഞെട്ടിപ്പിക്കുന്ന സത്യം പുറത്ത് വരുന്നത് സറോഗസി നയമം ഇരുവരും ലംഘിച്ചിട്ടില്ലത്രേ. തങ്ങൾക്ക് വിവാഹം കഴിഞ്ഞ് ആറ് വർഷങ്ങൾക്ക് ശേഷമാണ് കുട്ടികളുണ്ടായതെന്നാണ് നയൻതാരയും വിഘ്നേഷും വ്യക്തമാക്കിയിരിക്കുന്നത്.ആറു വർഷങ്ങൾക്ക് മുൻപ് തങ്ങൾ വിവാഹിതരായെന്നും രജിസ്റ്റർ വിവാഹമയായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കുന്നു. ഇതി നായുള്ള തെളിവുകളും ഇവർ ഹാജരാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് തങ്ങൾ വാടക ഗർഭ ധാരണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നുവെന്നും നയൻതാര വ്യക്തമാക്കിയിട്ടുണ്ട് കൂടാതെ ചെന്നൈ യിലുളള ഒരു വന്ധ്യതാ ക്ലിനിക്കിൽ ആണ് നയൻതാരയ്ക്കും വിഘ്നേഷ് ശിവനും കുട്ടികൾ പിറന്നതെന്നും .നയന്‍താരയ്ക്ക് വാടക ഗര്‍ഭപാത്രം നൽകിയത് ദുബായിൽ താമസിക്കുന്ന ഒരു മലയാളി സ്ത്രീ ആണെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സറോഗസി ചട്ടം ലംഘിച്ചതിന് വിഘ്നേഷിനും നയൻതാരയ്ക്കും പുറമേ ഈ ക്ലിനിക്കിനും കടുത്ത ശിക്ഷ നടപടി സ്വീകരി ക്കേണ്ടി വരുമെന്ന് പുറത്ത് വന്നിരുന്ന വാർത്തകൾ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുന്നത് ഇവർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങിയ അധികാരികൾ തന്നെയാണ്. തങ്ങളുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും തങ്ങൾ ഒരു ചട്ടവും മറികടന്നില്ലെന്നും ഇരുവരും വ്യക്തമാക്കിയിരിക്കുകയാണ്.