കോട്ടയം :
എന്‍ജിഒ യൂണിയന് കോട്ടയം ടൗൺ ഏരിയയുടെ 44-ാമത് വാര്‍ഷികസമ്മേളനം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ പി സുനിൽ കുമാർ സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രാവിലെ 10 മണിക്ക് വൈസ് പ്രസിഡന്റ് ടി എ സാബു പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച സമ്മേളനത്തിൽ ഏരിയ സെക്രട്ടറി സിയാദ് ഇ എസ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ രാജേഷ്കുമാര്‍ പി പി വരവു ചെലവ് കണക്കും അവതരിപ്പിച്ചു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളയിലാണ് സമ്മേളനം ചേര്‍ന്നത്. സംഘടന ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും രാജ്യത്തെ പൊതു സാഹചര്യങ്ങളും സിവിൽ സര്‍വീസിലെ മാറ്റങ്ങളും സമ്മേളനത്തിൽ സജീവചര്‍ച്ചയ്ക്ക് വിധേയമായി.
പുതിയ ഭാരവാഹികളായി ഇ എസ് സിയാദ് (സെക്രട്ടറി), സുദീപ് എസ് (പ്രസിഡന്റ്), സുബിന് ലൂക്കോസ്, ശ്രീകുമാർ പി ആര് (ജോയിന്റ് സെക്രട്ടറിമാര്‍), ടി എ സാബു, ജെസ്സി ആന്റണി (വൈസ് പ്രസിഡന്റുമാര്‍), രാജേഷ് കുമാർ പി പി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. വനിതാ സബ് കമ്മിറ്റി കൺവീനർ ആയി പ്രജിത ബിബിനെ തീരുമാനിച്ചു. സമ്മേളനം വൈകിട്ട് 5 മണിക്ക് സമാപിച്ചു.
എന്‍ജിഒ യൂണിയൻ കോട്ടയം ടൗൺ ഏരിയ സമ്മേളനം
Advertisements