ഐബിഎസ് രജതജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും മികച്ച ട്രാവല്‍ ടെക്നോളജി കമ്പനികളിലൊന്നായ ഐബിഎസ് സോഫ്റ്റ് വെയര്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 1997 ല്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ 8000 ചതുരശ്ര അടി കെട്ടിടത്തില്‍ പരിചയസമ്പന്നരല്ലാത്ത 55 എന്‍ജിനീയര്‍മാരുമായി ആരംഭിച്ച ഐബിഎസിന്‍റെ ആഗോള സോഫ്റ്റ് വെയര്‍ പ്രൊഡക്ട് കമ്പനിയായുള്ള വളര്‍ച്ച ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രചോദനാത്മകമായ ബിസിനസ് വിജയഗാഥകളില്‍ ഒന്നാണ്.

Advertisements

ഐബിഎസിന്‍റെ രജതജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 19ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ആഗോള ഉപഭോക്താക്കള്‍, ബിസിനസ് നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് പങ്കാളികള്‍ എന്നിവരുള്‍പ്പെടെ 500 ലധികം പ്രതിനിധികള്‍ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐടി സേവനങ്ങള്‍ക്ക് പേരുകേട്ട രാജ്യത്ത്, ആഗോള കമ്പനികള്‍ക്കെതിരെ മത്സരിച്ച് ദീര്‍ഘകാലമായി വിജയകരമായി സേവനമനുഷ്ഠിക്കുന്ന ഐടി പ്രൊഡക്ട് കമ്പനിയെന്ന നിലയില്‍ ഐബിഎസ് വേറിട്ടുനില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈനുകള്‍, ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങള്‍, മുന്‍നിര ഓയില്‍-ഗ്യാസ് കമ്പനികള്‍, പ്രമുഖ ക്രൂയിസ് ലൈനുകള്‍, പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്ന കമ്പനിയാണ് ഇന്ന് ഐബിഎസ്. ഐബിഎസ് നല്‍കുന്ന സൊല്യൂഷന്‍ ഈ കമ്പനികളെ സംബന്ധിച്ച് നിര്‍ണായകമാണ്.

ഐബിഎസിന് 30 രാജ്യങ്ങളില്‍ നിന്നുള്ള 3500 ലധികം ജീവനക്കാര്‍ എല്ലാ വന്‍കരകളിലെയും ഓഫീസുകളിലായി ഉണ്ട്. 20 പ്രമുഖ എയര്‍ലൈനുകളില്‍ 14 എണ്ണം, ഏറ്റവും വലിയ 5 ക്രൂയിസ് ലൈനുകളില്‍ 2 എണ്ണം, മികച്ച 5 എണ്ണ കമ്പനികളില്‍ 4 എണ്ണം, ഏറ്റവും വലിയ 20 ഹോട്ടല്‍ ശൃംഖലകളില്‍ 5 എണ്ണം എന്നിവയുള്‍പ്പെടെ 150 സജീവ ഉപഭോക്താക്കളുമായി 40 രാജ്യങ്ങളില്‍ ഐബിഎസിന് ബിസിനസ് സാന്നിധ്യമുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഐബിഎസിന് ഏഴ് കമ്പനികളെ (യൂറോപ്പ്, യുഎസ്എ, കാനഡ, ഇന്ത്യ എന്നിവിടങ്ങളില്‍) ഏറ്റെടുത്ത് സോഫ്റ്റ് വെയര്‍ പോര്‍ട്ട്ഫോളിയോയും ആഗോളനിലവാരത്തിനുതകും വിധം കഴിവുകളും മെച്ചപ്പെടുത്താനായി. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപകരായ ബ്ലാക്ക്സ്റ്റോണിന് ഐബിഎസ് സോഫ്റ്റ് വെയറില്‍ ഓഹരി പങ്കാളിത്തമുണ്ട്. ക്രെഡിറ്റ് സ്വീസിന്‍റെ 2021 ലെ റിപ്പോര്‍ട്ടില്‍ കേരളത്തിലെ ഏറ്റവും വലിയ യൂണികോണ്‍ ആയി ഐബിഎസ് റാങ്ക് ചെയ്യപ്പെട്ടു.

യാത്രാ വ്യവസായം, മൂല്യവത്തായ സോഫ്റ്റ് വെയറുകളുടെ രൂപപ്പെടുത്തല്‍, ജീവനക്കാരുടെ പ്രൊഫഷണലിസം, അടിസ്ഥാന മൂല്യങ്ങള്‍, മാറിമാറി വരുന്ന സര്‍ക്കാരുകളുടെയും മറ്റ് പങ്കാളികളുടെയും പിന്തുണ എന്നിവയാണ് ഐബിഎസിന്‍റെ വിജയത്തിനും ദീര്‍ഘകാലമായി മികച്ച രീതിയില്‍ സേവനം തുടരാനും കാരണമെന്ന് ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് പറഞ്ഞു.

സംസ്ഥാനത്ത് 15 ഡിവിഎസ്പിമാർക്ക് സ്ഥലംമാറ്റം : കോട്ടയം പാലായിലും വൈക്കത്തും ഡിവൈഎസ്പി മാർ മാറും

കോട്ടയം : സംസ്ഥാനത്ത് 15 ഡിവൈസ്പിമാർക്ക് സ്ഥലം മാറ്റം. കോട്ടയത്ത് പാലായിലും വൈക്കത്തും ഡിവൈഎസ്പിമാർക്കും സ്ഥലം മാറ്റം. കോട്ടയം വൈക്കം ഡി വൈ എസ് പി എ.ജെ തോമസ് പാലാ ഡി വൈ എസ് പിയാകും. പാലാ ഡി വൈ എസ് പി ഗിരീഷ് പി. സാരഥി ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി ആകും. നെയ്യാറ്റിൻകര ഡിവൈഎസ് പി എസ് ശ്രീകാന്ത് കൊല്ലം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആകും. വി.വി മനോജ് കാസർകോട് നിന്ന് കണ്ണൂർ ക്രൈം ബ്രാഞ്ച് ഒന്നാം യൂണിറ്റിൽ എത്തും. വി.കെ രാജു  പാലക്കാട് നിന്ന് തൃശൂർ റൂറൽ ഡി വൈ എസ് പി ആകും. കെ.അഷറഫ് കൊണ്ടോട്ടിയിൽ നിന്ന് കണ്ണൂർ ക്രൈം ബ്രാഞ്ച് രണ്ടാം യൂണിറ്റിൽ എത്തും. ടി.പി ജേക്കബ് കൽപ്പറ്റയിൽ നിന്നും കണ്ണൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറും. മട്ടാഞ്ചേരിയിൽ നിന്നും ബാബു കുട്ടനെ എറണാകുളം വിജിലൻസിലേയ്ക്ക് മാറ്റും. ടി.ബി വിജയൻ  ചേർത്തലയിൽ നിന്നും തിരുവനന്തപുരം റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ എത്തും. കെ.എസ് പ്രശാന്ത് തിരുവനന്തപുരം റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും വിജിലൻസ് സ്പെഷ്യൽ ഒന്നാം യുണിറ്റ് തിരുവനന്തപുരം ഒന്നാം ഓഫിസിൽ എത്തും. സി.ജി ജിം പോളിന്  തൃശൂർ സിറ്റി ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലും വിജിലൻസ് തൃശൂരിലേയ്ക്കാണ് മാറ്റം. പി.എസ് സുരേഷിനെ തൃശൂർ വിജിലൻസിൽ നിന്നും ഒല്ലൂരിലേയ്ക്കാണ് മാറ്റുന്നത്. കെ.സി സേതു ഒല്ലൂരിൽ നിന്നും തൃശൂർ സിറ്റിയിലേയ്ക്കു മാറ്റി. കെ.സജീവ് എസ്.എസ്.ബി പത്തനംതിട്ടയിൽ നിന്നും ക്രൈം ബ്രാഞ്ച് തിരുവനന്തപുരത്തേയ്ക്ക് മാറി. എസ്. അൻഷാദ് വിജിലൻസ് എറണാകുളത്ത് നിന്ന് പത്തനംതിട്ട എസ്.എസ്.ബിയിലേയ്ക്കാണ് മാറുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.