ധനുഷിന്റെ ‘നാനേ വരുവേൻ’ ആമസോൺ പ്രൈമിൽ ഉടൻ ‘വരുവേൻ’…

ധനുഷ് നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘നാനേ വരുവേൻ’. ധനുഷിന്റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ‘നാനേ വരുവേൻ’ ഒടിടി റിലീസിന് ഒരുങ്ങുവാണ് എന്നതാണ് പുതിയ റിപ്പോർട്ട്. ആമസോൺ പ്രൈം വീഡിയോയിയിൽ ‘നാനേ വരുവേൻ’ ഉടൻ സ്‍ട്രീം ചെയ്‍ത് തുടങ്ങുമെന്നാണ് മൂവി ട്രാക്കേഴ്‍സായ ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

Advertisements

യുവാൻ ശങ്കർ രാജ സംഗീത സംവിധായകനായ ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗ് എന്നു മുതലായിരിക്കുമെന്ന വിവരം പുറത്തുവന്നിട്ടില്ല. ‘സാനി കായിദ’ത്തിൻറെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂർത്തിയാണ് ഛായാഗ്രഹണം. സെൽവരാഘവനും ഒരു കഥാപാത്രമായി എത്തിയ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ധനുഷ്. ‘നാനേ വരുവേൻ’ എന്ന ചിത്രം നിർമിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷൻസിൻറെ ബാനറിൽ ആണ് ചിത്രത്തിന്റെ നിർമാണം. കലാസംവിധാനം ബി കെ വിജയ് മുരുകൻ. എഡിറ്റിംഗ് ഭുവൻ ശ്രീനിവാസൻ. ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായിക. ധനുഷിന്റേതാണ് ചിത്രത്തിന്റെ കഥയും. വിഎഫ്എക്സ് സൂപ്പർവൈസർ പ്രവീൺ ഡി ആണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധനുഷ് നായകനായി ഇതിനു മുമ്പ് പ്രദർശനത്തിന് എത്തിയ ചിത്രം ‘തിരുച്ചിദ്രമ്പലം’ മിത്രൻ ജവഹർ ആണ് സംവിധാനം ചെയ്‍തത്. തിരക്കഥയും മിത്രൻ ജവഹറിന്റേതാണ്. തിരിച്ചുദ്രമ്പലം 100 കോടിയിലധികം കളക്റ്റ് ചെയ്‍തിരുന്നു. ‘തിരുച്ചിദ്രമ്പലം’ എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നുവെന്നാണ് റിപ്പോർട്ട്. കലാനിധി മാരൻ ആണ് ചിത്രം നിർമിച്ചത്. സൺ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനർ. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമെന്ന പ്രത്യേകതയും ‘തിരുച്ചിദ്രമ്പല’ത്തിനുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. പ്രസന്ന ജി കെ ചിത്രസംയോജനം നിർവഹിച്ചു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.