സിഡ്നി: ലോകം കാത്തിരിക്കുന്ന കുട്ടിക്രിക്കറ്റിന്റെ സൂപ്പർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. സൂപ്പർ 12 സ്റ്റേജിലേയ്ക്കു കടന്നതോടെ ഇനി ക്രിക്കറ്റിൽ ജീവൻമരണ പോരാട്ടമാണ്. മുൻ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ ന്യൂസിലൻഡിനെയാണ് ഇന്ന് ആദ്യ മത്സരത്തിൽ നേരിടുന്നത്. ഉച്ചയ്ക്ക് 12.30 ന് സിഡ്നിയിലാണ് മത്സരം നടക്കുന്നത്. മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രണ്ടാം മത്സരത്തിൽ വൈകിട്ട് 4.30 ന് അഫ്ഗാനിസ്ഥാനെ ഇംഗ്ലണ്ട് നേരിടും.
Advertisements