മുംബൈ : ഇന്ത്യയുടെ സ്വന്തം സൂപ്പർ ഹീറോ ആണ് ശക്തിമാൻ. 90 കളിൽ ദൂരദർശൻ ചാനലിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പര. ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് ശക്തിമാൻ ബിഗ് സ്ക്രീൻ ഫോർമാറ്റിൽ കൊണ്ടുവരുമെന്ന് സോണി പിച്ചേഴ്സ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള ഒരു സൂപ്പർ ഹീറോ ചിത്രം ആകും ഇതും എന്ന് നിർമാതാക്കൾ പ്രതികരിച്ചിരുന്നു.
സൂപ്പർ ഹീറോ സീരീസുകൾക്ക് വമ്പൻ വിപണന സാധ്യതയുള്ള ഇന്ത്യൻ മാർക്കറ്റിൽ ഒരു ഇന്ത്യൻ സൂപ്പർ ഹീറോ വരുമ്പോൾ അത് വിജയിക്കാൻ വലിയ അളവിലാണ് സാധ്യത ഉള്ളത് എന്നും കമ്പനി കണക്കുകൂട്ടിയിരുന്നു. മാത്രമല്ല ഇങ്ങനെ ഒരു ചിത്രം കൊണ്ട് കമ്പനിക്ക് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളും വളരെ വലുതാണ്. അതേസമയം സിനിമയിൽ നായകനാകാൻ പരിഗണിക്കുന്നവരിൽ ആദ്യ സ്ഥാനം പ്രശസ്ത ബോളിവുഡ് താരം രൺവീർ സിംഗ് ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം സ്ക്രിപ്റ്റ് വ്യക്തമായി കേട്ടതിനു ശേഷം മാത്രം ഇതിനെക്കുറിച്ച് തീരുമാനിക്കാം എന്ന തീരുമാനത്തിലാണ് നടൻ എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ശക്തിമാൻ സിനിമയുടെ നിർമ്മാതാക്കൾ നിർദ്ദേശിച്ചത് മലയാള സിനിമയുടെ സ്വന്തം ബേസിൽ ജോസഫിനെ ആണ് എന്ന് പിങ്കുവില്ല റിപ്പോർട്ട് ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തിൽ ചിത്രം സംവിധാനം ചെയ്യാൻ ഏറ്റവും യോഗ്യൻ ബേസിലാണ് എന്ന് നിർമ്മാതാക്കൾ നിർദ്ദേശിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ പറഞ്ഞത്.
അതേസമയം ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ വന്നപ്പോൾ തന്നെ ബേസിൽ ജോസഫ് നിർമ്മാതാക്കളെ ബന്ധപ്പെട്ടിരുന്നു എന്ന തരത്തിലുള്ള മാധ്യമ വാർത്തകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ബേസിൽ ഇക്കാര്യം നിഷേധിച്ചു എന്ന് മറ്റൊരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. താരം ഇപ്പോൾ മിന്നൽ മുരളി രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.