ഓരോ ദിവസവും സോഷ്യൽ മീഡിയയിലുടെ വ്യത്യസ്തവും രസകരവുമായ എത്രയോ വീഡിയോകൾ നാം കാണാറുണ്ട്. ഇവയിൽ മിക്കതും തമാശയ്ക്ക് വേണ്ടിയും താൽക്കാലികമായ ആസ്വാദനത്തിന് വേണ്ടിയുമെല്ലാം ബോധപൂർവം തന്നെ തയ്യാറാക്കുന്നവയായിരിക്കും. എന്നാൽ മറ്റ് ചിലതാകട്ടെ, യഥാർത്ഥത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ചയും ആയിരിക്കും. ഇത്തരത്തിലുള്ള വീഡിയോകൾക്കാണ് സ്വാഭാവികമായും കാഴ്ചക്കാർ കൂടുതലുള്ളത്. പലപ്പോഴും അപകടങ്ങൾ, അല്ലെങ്കിൽ അപകടങ്ങളിൽ നിന്നുള്ള രക്ഷപ്പെടൽ എല്ലാം ഇങ്ങനെയുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്. ഇവയും ആളുകളെ വളരെയധികം കൗതുകത്തിലും അമ്പരപ്പിലുമാക്കാറുണ്ട്.
സമാനമായൊരു വീഡിയോയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇത് എവിടെ വച്ച്- എപ്പോൾ പകർത്തിയതാണെന്നൊന്നും വ്യക്തമല്ല. എന്നാൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ രീതിയിൽ പങ്കുവയ്ക്കപ്പെടുകയാണീ വീഡിയോ. ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻശു കബ്രയാണ് ആദ്യമായി വീഡിയോ പങ്കുവച്ചത്. പിന്നീടിത് നിരവധി പേർ ഷെയർ ചെയ്യുകയായിരുന്നു. ലക്ഷങ്ങളാണ് വീഡിയോ ഇതിനോകം തന്നെ കണ്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുന്നിലേക്ക് കടന്ന് യാത്ര തടസപ്പെടുത്തിയ ശേഷം ഇതിനകത്തേക്ക് കയറാൻ ശ്രമിക്കുന്ന ആനയാണ് വീഡിയോയിലുള്ളത്. വലിയൊരു അപകടം തലനാരിഴയ്ക്ക് നീങ്ങിപ്പോകുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ആനയുടെ പെരുമാറ്റം വീഡിയോ കണ്ടവരിലെല്ലാം കൗതുകമാണുണ്ടാക്കുന്നത്. മനുഷ്യർ വണ്ടികൾക്ക് കൈ കാണിച്ച് നിർത്തുന്നത് പോലെയാണ് ആനയും ബസ് നിർത്തിക്കുന്നത്. ആന തൊട്ടടുത്ത് എത്തുമ്പോൾ ബസ് വേഗത നല്ലരീതിയിൽ കുറയ്ക്കുന്നുണ്ട്. ഡോറിനടുത്ത് ഇതെത്തുമ്പോഴേക്ക് ബസിനകത്തെ യാത്രക്കാരെല്ലാം ഭയപ്പെടുന്നതായി വീഡിയോയിലൂടെ കാണാം.
ഡോറിലൂടെ അകത്തേക്ക് കയറാൻ പറ്റില്ലെന്ന് മനസിലാകുമ്പോൾ വികൃതിയോടെ ബസ് ഒന്ന് പിടിച്ചുകുലുക്കാനോ മറ്റോ ആന ശ്രമിക്കുന്നുണ്ട്. എന്നാലീ സമയത്തേക്ക് ബസ് വേഗത്തിൽ മുന്നോട്ടെടുത്ത് നീങ്ങുകയാണ്. ഏതോ വിനോദസഞ്ചാരകേന്ദ്രത്തിലാണ് സംഭവമെന്നാണ് സൂചന. അടുത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലിരുന്നായിരിക്കണം വീഡിയോ പകർത്തിയവർ ഈ കാഴ്ച കാണുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കരിമ്പുമായി വരുന്ന വണ്ടി തടഞ്ഞ് അതിൽ നിന്ന് കരിമ്പെടുക്കുന്ന കാട്ടാനക്കൂട്ടത്തിൻറെ വീഡിയോയും ഇതുപോലെ വൈറലായിരുന്നു.