കൂരോപ്പട:
കൂരോപ്പട ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള വനിതകൾക്കുള്ള ആട് വളർത്തൽ പദ്ധതിയ്ക്ക് തുടക്കമായി.
കൂരോപ്പട മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ കൂരോപ്പട ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ഷീലാ മാത്യു, സന്ധ്യാ സുരേഷ്, വാർഡ് മെമ്പർ അനിൽ കൂരോപ്പട , വെറ്ററിനറി സർജൻ ഡോ. ജേക്കബ്. പി ജോർജ് എന്നിവർ പങ്കെടുത്തു. 6 മാസം പ്രായമുള്ള ഇൻഷ്വർ ചെയ്ത രണ്ട് പെണ്ണാടുകളുടെ യൂണിറ്റ് 50 ശതമാനം സൗജന്യ നിരക്കിൽ 85 കർഷകർക്കായി 170 ആടുകളെ നൽകുന്ന പദ്ധതിയാണിത്.
Advertisements