ബി.ജെ.പിയോ സംഘികളോ പൊലീസോ നിങ്ങളെ രക്ഷപെടുത്താൻ വരില്ല! തിരുവോണം ബമ്പറടിച്ച ജയപാലന് ഭീഷണിക്കത്ത്.!

കൊച്ചി: നിങ്ങളെ ബിജെപി സംഘികളോ പോലീസോ ഒരുത്തനും സംരക്ഷിക്കില്ല. നിങ്ങളല്ലാതെ വേറൊരാളും ഇത് അറിയണ്ട’. – 12 കോടിയുടെ തിരുവോണം ബംബറടിച്ച കൊച്ചി മരട് സ്വദേശി ജയപാലന് ലഭിച്ച ഭീഷണിക്കത്തിലെ വരികളാണ് ഇത്. ! 65 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊട്ടേഷൻ നൽകും എന്നാണ് ജയപാലന് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.

Advertisements

കണ്ണൂർ ഭാഷയിലാണ് കത്ത് എഴുതിയിരിക്കുന്നത്. തൃശൂർ ചേലക്കര പിൻകോഡിൽ നിന്നാണ് ഊമക്കത്ത് അയച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ ജയപാലൻ മരട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പോപ്പുലർ ഫ്രണ്ട്, കണ്ണൂർ, കേരള എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിനൊപ്പം ഒരു ഫോൺ നമ്പറും നൽകിയിട്ടുണ്ട്. തിരുവോണം ബംബറിൽ ലഭിച്ച പണത്തിൽ നിന്നും 65 ലക്ഷം നൽകിയില്ലെങ്കിൽ കൊട്ടേഷൻ നൽകുമെന്ന് കത്തിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തിന്റെ കാര്യം മൂന്നാമത് ഒരാൾ അറിയരുത് എന്നും ഭീഷണിയുണ്ട്. 15 ദിവസത്തിനകം പണം വേണമെന്നും അതല്ലങ്കിൽ പണം അനുഭവിക്കാൻ അച്ഛനേയും മക്കളേയും അനുവദിക്കില്ലെന്നും കത്തിൽ പറയുന്നതായി ജയപാലൻ വ്യക്തമാക്കി. അലുവാ കഷണം പോലെ ഒരു സ്ഥലം ഉണ്ടെന്നും അതിൽ അര ഏക്കർ വാങ്ങണമെന്നും അതിന്റെ വിലയാണ് 65 ലക്ഷമെന്നും കത്തിലുണ്ട്. ജീവിതം വഴിമുട്ടിയ എഴുപതുകാരനും ഭാര്യയ്ക്കും സഹായത്തിന് ആരുമില്ലെന്നും കത്തിൽ പറയുന്നു. കത്തിലെ വാചകങ്ങൾ ഇങ്ങനെ: ‘മുതൽ ജപ്തിയിലാണ്. വീണ്ടെടുക്കാൻ ഓനെക്കൊണ്ടും ഓളെ കൊണ്ടും കഴിയില്ല. ഓനാണെങ്കിൽ മാനസിക രോഗിയാണ്. മരുന്ന് മുടങ്ങാതെ കഴിക്കണം. ഞമ്മടെ ജാതിയിലെ ഒരു നായിന്റെ മോൻ ചതിച്ച ചതിയാണ്. നിങ്ങൾക്ക് പടച്ചോൻ കനിഞ്ഞതാണ്. നിങ്ങൾ അധ്വാനിച്ചതല്ലല്ലോ. ആ പടച്ചോനോട് നന്ദികേട് കാട്ടരുത്. ഇവർ നിങ്ങൾ കാരണം രക്ഷപ്പെടണം. ഏഴു കോടിയിൽ നിന്ന് ഈ പണം നഷ്ടപ്പെടുന്നില്ലല്ലോ. നിങ്ങളുടെ പിന്നാലെ ഞങ്ങളുടെ ആൾക്കാരുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.