കന്നഡയിൽ നിന്നെത്തി രാജ്യമൊട്ടാകെ വിസ്മയമായി മാറിയ ചിത്രമാണ് ‘കാന്താര’. റിഷഭ് ഷെട്ടി സ്വന്തം സംവിധാനത്തിൽ നായകനായ കന്നഡ ചിത്രം ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദർശനത്തിന് എത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങളടക്കം പ്രശംസിച്ച ‘കാന്താര’ എല്ലായിടങ്ങളിലും മികച്ച പ്രതികരണം നേടുകയാണ്. ചിത്രം ആഗോളതലത്തിൽ 200 കോടിയിലധികം സ്വന്തമാക്കിയെന്നതാണ് പുതിയ റിപ്പോർട്ട്. ഒക്ടോബർ 20ന് പ്രദർശനത്തിന് എത്തിയ മലയാളം പതിപ്പും മികച്ച പ്രതികരണം നേടുന്നുണ്ട്. ഹിന്ദിയിലടക്കം വിസ്മയിപ്പിക്കുന്ന കളക്ഷനാണ് ‘കാന്താര’ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. അരവിന്ദ് എസ് കശ്യപ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ധരണിയാണ്.
സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താര’യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തിൽ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്തിരുന്നു.
#Kantara – ₹200 crores worldwide. pic.twitter.com/iaOvuh4PVO
— LetsCinema (@letscinema) October 25, 2022
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘കെജിഎഫ്’ നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിർമിച്ച് സെപ്റ്റംബർ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടർന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിൻറെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.