ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ‘വരിശ്’. വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. ‘വരിശി’ന്റെ തമിഴ്നാട്ടിലെ തിയറ്റർ റൈറ്റ്സ് വിറ്റുപോയതിനെ കുറിച്ചാണ് പുതിയ വാർത്ത.
‘ സെവൻ സ്ക്രീൻ സ്റ്റുഡിയോ റെക്കോർഡ് തുകയ്ക്കാണ് വരിശിന്റെ തമിഴ്നാട് തിയറ്റർ റൈറ്റ്സ് സ്വന്താമാക്കിയത് എന്നാണ് റിപ്പോർട്ട്. എസ് തമന്റെ സംഗീത സംവിധാനത്തിൽ ‘വരിശി’നു വേണ്ടി ഒരു ഗാനം വിജയ് ആലപിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പ്രവീൺ കെ എൽ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രം പൊങ്കൽ റിലീസായിട്ടായിരിക്കും തിയറ്ററുകളിൽ എത്തുക.
@7screenstudio (S.S.Lalit Kumar) sir Has Bagged the TN Theatrical Rights of #Varisu For a whopping Record Price.
— #Varisu (@VarisuTamilFilm) October 25, 2022
Songs and Teaser on the Way with Grand Events🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍🎊💥 @actorvijay #Thalapathy67
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിൻറെ നിർമ്മാണം. ഈ നിർമ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എൻറർടെയ്നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വിജയ്യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.
ഒക്ടോബറിൽ ‘വരിശി’ന്റെ ചിത്രീകരണം തീർത്തതിന് ശേഷം ചെറിയൊരു ഇടവേളയെടുത്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ ജോയിൻ ചെയ്യാനാണ് വിജയ്യുടെ തീരുമാനം. ‘ദളപതി 67’ എന്ന് താൽക്കാലികമായി പേരിട്ട ചിത്രം ആക്ഷന് പ്രാധാന്യമുള്ളതായിരിക്കും. ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് റിപ്പോർട്ടുകളുണ്ട്. ആക്ഷൻ കിംഗ് അർജുൻ വേഷമിടുന്ന ചിത്രത്തിൽ വില്ലനായി ബോളിവുഡ് നടൻ സഞ്ജയ് ദത്ത് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.