സിഡ്നി: ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മത്സരം. ഉച്ചയ്ക്ക് 12.30 ന് സിഡ്നിയിലാണ് ഇന്ത്യ നെതർലൻഡ്സിനെ നേരിടുന്നത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് ഉജ്വല വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ വിജയിച്ചെങ്കിലും ഓപ്പണിംങിൽ രോഹിത്തും, രാഹുലും പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് പ്രതിസന്ധിയായി മാറുന്നത്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ ഓപ്പണർമാർ രണ്ടു പേരും ഫോമിലേയ്ക്കു തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിസന്ധിയാകുമെന്ന കരുതിയ ബോളിംങിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരും ബൗളർമാരും മികച്ച തുടക്കം തന്നെ നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രോഹിത്തും, രാഹുലും ഫോമിലേയ്ക്കു മടങ്ങിയെത്താൻ നെതർലൻഡ്സിനെതിരായ മത്സരത്തിലൂടെ സാധിച്ചാൽ ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷിക്കാനുണ്ടെന്നാണ് ആരാധകർ കരുതുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ ഇന്ത്യ നിലനിർത്തിയേക്കുമെന്നാണ് സൂചന. പന്തിന് ഈ മത്സരത്തിലും അവസരം ലഭിച്ചേയ്ക്കില്ല. പന്തിന്റെ ഫോമിൽ സംശയമുള്ളതിനാലാണ് ടീമിൽ അവസരം നൽകാത്തതെന്നാണ് സൂചന.