സിഡ്‌നി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ. രണ്ടു വിക്കറ്റ് മാത്രം നഷ്ടമായിട്ടും ഇന്ത്യൻ താരങ്ങളുടെ മെല്ലപ്പോക്കിൽ സ്‌കോർ ഇരുനൂറ് കടത്താനായില്ല. ആഞ്ഞടിച്ച സൂര്യമാത്രമാണ് സ്‌കോറിംങിൽ ഭേദപ്പെട്ട് നിന്നത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടമാക്കിയ ഇന്ത്യ 179 റൺ നേടി. 180 റണ്ണിന്റെ വിജയലക്ഷ്യം നെതർലൻഡ്‌സിനു മുന്നിൽ ഇന്ത്യ ഉയർത്തിട്ടുണ്ട്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി പതിവ് പോലെ രാഹുൽ ആദ്യം തന്നെ മടങ്ങി. വിക്കറ്റിനു മുന്നിൽ കുടുങ്ങിയ രാഹുൽ അമ്പയറിന്റെ തെറ്റായ തീരുമാനത്തിലൂടെയാണ് മടങ്ങിയത്. റിവ്യു കൊടുക്കാൻ അവസരമുണ്ടായിട്ടും രാഹുൽ റിവ്യു എടുത്തില്ല. പന്ത്രണ്ട് പന്തിൽ ഒൻപത് റൺ മാത്രമാണ് രാഹുൽ നേടിയത്. പിന്നീട് എത്തിയ കോഹ്ലിയും രോഹിത്തും വളരെ സാവധാനമാണ് കളി മുന്നോട്ടു കൊണ്ടു പോയത്. ഫീൽഡിൽ രണ്ടു തവണയാണ് രോഹിത്തിനെ നെതർലൻഡ് താരങ്ങൾ കൈവിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
39 പന്തിൽ 53 റൺ എടുത്ത രോഹത്തിനെ ക്ലാസെന്റെ പന്തിൽ അക്കർമാൻ പിടിച്ച് പുറത്താക്കി. പിന്നാലെ, കോഹ്ലിയും സൂര്യകുമാർ യാദവും മികച്ച കളിയാണ് പുറത്തെടുത്തത്. രോഹിത് പുറത്താകുമ്പോൾ ഇന്ത്യയ്ക്ക് ഏഴു റൺ ശരാശരിമാത്രമാണ് ഉണ്ടായിരുന്നത്. സൂര്യ വന്നതിന് ശേഷമാണ് സ്‌കോറിങ് റേറ്റിൽ മാറ്റമുണ്ടായത്. സൂര്യ കൂട്ടായി എത്തിയതോടെ കോഹ്ലിയും ഡ്രൈവിംങ് സീറ്റിലേയ്ക്കു കയറി. 44 പന്തിൽ രണ്ടു സിക്‌സും മൂന്നു ഫോറും അടിച്ചാണ് കോഹ്ലി 62 റൺ എടുത്തത്. 25 പന്തിൽ ഒരു സിക്‌സും ഏഴു ഫോറും സഹിതമായിരുന്നു സൂര്യയുടെ 51.