കുമരകത്ത് കാലിൽ നിന്നും രക്തം വാർന്ന് യുവാവിന്റെ മരണം ; മകന്റേത് ആത്മഹത്യയോ , അപകട മരണമോ അല്ലെന്ന് അമ്മയുടെ പരാതി മുഖ്യമന്ത്രിക്ക്

കുമരകം : കുമരകത്ത് വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്റെ മകന്റെ മരണം ആത്മഹത്യയോ , അപകട മരണമോ അല്ലെന്ന് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി നൽകി. വീട്ടിലെ കിടപ്പുമുറിയിൽ കഴിഞ്ഞ മാസം രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയ നിവേദ്യ മൊബൈൽ ഷോപ്പ് ഉടമ ദീപാ കോട്ടേജിൽ പി.എസ്. റ്റിബിന്റെ ( 39 ) അമ്മ തങ്കച്ചി ശശിധരനാണ് മരണത്തിലെ ദുരൂഹതകൾ ചൂണ്ടിക്കാട്ടി വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.

Advertisements

റ്റിബിൻ മാസങ്ങൾക്ക് മുൻപ് രണ്ട് ബന്ധുക്കൾക്കും ഒരു സുഹൃത്തിനും തന്റെ ഫോണിന്റെ പാസ് വേർഡ് അയച്ചിരുന്നു. തനിക്ക് ജീവഹാനി സംഭവിച്ചാൽ തന്റെ ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിക്കണമെന്ന് റ്റിബിൻ ഇവരോട് ആവശ്യപ്പെട്ടിരുന്നു. താൻ ഇടക്കിടെ മദ്യപിക്കുന്ന കാരണവും ഫോൺ രേഖകളിൽ നിന്നും ലഭിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. ഇതിൽ നിന്നും മകൻ മരണം മുൻകൂട്ടി കണ്ടിരുന്നതായി പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്ടോബർ 12 ന് രാവിലെയാണ് ഭാര്യ ദീപ വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിന് താഴെ റ്റിബിന്റെ ചേതനയറ്റ ശരീരം കണ്ടത്. സംഭവ ദിവസം രാത്രി ഭാര്യ ദീപ മകൾക്കൊപ്പം സ്വന്തം വീട്ടിൽ ആയിരുന്നതിനാൽ റ്റിബിൻ തനിച്ചായിരുന്നു. ഇടതുകാലിന്റെ പിന്നിൽ പാദത്തിന് മുകളിലായി എല്ല് വരെ ഉണ്ടായ ആഴമേറിയ മുറിവിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ പറയുന്നു. മുറിയിൽ കണ്ട പൊട്ടിയ കുപ്പി ഗ്ലാസാണ് മുറിവിന് കാരണമായി പറയുന്നത്. ശരീരത്തിൽ മറ്റ് അഞ്ച് മുറിവുകൾ കൂടി ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

അമ്മ നൽകിയ പരാതിയിൽ പറയുന്നത് ഈ കാര്യങ്ങൾ –
റ്റിബിൻ മാസങ്ങൾക്ക് മുൻപ് സഹോദരനും, ബന്ധുവിനും ഒരു സുഹൃത്തിനും തന്റെ ഫോണിന്റെ രഹസ്യകോഡ് അയച്ചിരുന്നു. തനിക്ക് ജീവഹാനി സംഭവിച്ചാൽ തന്റെ ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിക്കണമെന്ന് റ്റിബിൻ ഇവരോട് ആവശ്യപ്പെട്ടിരുന്നു. താൻ ഇടക്കിടെ മദ്യപിക്കുന്ന കാരണവും ഫോൺ രേഖകളിൽ നിന്നും ലഭിക്കുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിൽ നിന്നും മകൻ മരണം മുൻകൂട്ടി കണ്ടിരുന്നതായി കരുതുന്നു. മരണകാരണമായി പറയുന്ന ആഴമേറിയ മുറിവ് കാലിന്റെ പിന്നിലായി സ്വയമേ ഉണ്ടാക്കാൻ സാധ്യമല്ല. അപകടം മൂലമാണ് മുറിവ് ഉണ്ടായതെങ്കിൽ സമീപത്തുള്ള സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായം തേടേണ്ടതാണ്.

ശരീരത്തിൽ കണ്ട മറ്റു അഞ്ചു മുറിവുകളും സംശയം ജനിപ്പിക്കുന്നു. കൂടാതെ കിടപ്പുമുറിയിൽ നിന്നും ഹാളിലൂടെ അടുക്കള വാതിൽ വരെ രക്തം പതിഞ്ഞ കാൽപാദങ്ങളും കണ്ടെത്തിയിരുന്നു ഇതും സംശയകരമാണ്. മകൻ നല്ല നിലയിൽ നടത്തിവരുന്ന മൊബൈൽ ഷോപ്പ് പുതുക്കി പണിയുകയും കൂടാതെ അടുത്ത കാലത്ത് രണ്ടിടങ്ങളിൽ വസ്തുവകകളും വാങ്ങിയിരുന്നതും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലായെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ വിശദമായ അന്വേഷണം നടത്തി തന്റെ മകന്റെ മരണത്തിലെ ദുരൂഹത അകറ്റണമെന്നാണ് തങ്കച്ചി പരാതിയിൽ പറഞ്ഞിരിക്കുന്നത്.

Hot Topics

Related Articles