കുറുപ്പിനെ കാണാൻ ഫാൻസ് എത്തി ! ആരാധകർക്ക് ആവേശമായി ഒളിവിൽ നിന്നും കുറുപ്പിറങ്ങി; വീഡിയോ കാണാം

കോട്ടയം : ഒളിവിലെ കഥകൾ പറയാൻ പുറത്തിറങ്ങിയ കുറുപ്പിനെ കാണാൻ ഫാൻസിറങ്ങി. കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷം തീയറ്ററുകളെ ഇളക്കി മറിക്കാനാണ് കുറുപ്പ് എത്തിയത്. കൊവിഡിന് ശേഷമുള്ള മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ദുൽഖർ സൽമാന്റെ കുറുപ്പ്.

Advertisements

കോട്ടയം അഭിലാഷ് തീയറ്ററിലാണ് കുറുപ്പിന്റെ ഫാൻ ഷോ രാവിലെ ആരംഭിച്ചത്. ദുൽഖർ സൽമാൻ ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജിത്തു , ടൗൺ യൂണിറ്റ് പ്രസിഡന്റ ഇജാസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയറ്ററിൽ ക്രമീകരണങ്ങൾ ഒരുക്കിയത്. നൂറ് കണക്കിന് യുവാക്കളാണ് രാവിലെ ആഘോഷത്തിനായി തീയറ്ററിൽ എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിന്റെ പ്രദർശനം തുടങ്ങിയതോടെ ആരാധകരും ആവേശത്തിലായി. ആവേശത്തിൽ ആഘോഷത്തോടെയാണ് ഫാൻസ് സിനിമയെ സ്വീകരിച്ചിരിക്കുന്നത്.

Hot Topics

Related Articles