മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. കൊവിഡ് സാഹചര്യങ്ങളെ തുടർന്ന് മാറ്റിവയ്ക്കപ്പെട്ട ചിത്രം പിന്നീട് പുനരാരംഭിക്കുകയായിരുന്നു. ജീത്തു ജോസഫ് തന്നെ റാമിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ‘റാമി’ന്റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
‘റാം’ ഏതാണ്ട് 50 ശതമാനം പൂർത്തിയായെന്ന് ജീത്തു ജോസഫ് പറഞ്ഞതായി ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. മൊറോക്കോ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഷൂട്ട് ഷെഡ്യൂൾ നവംബർ പകുതിയോടെ ആരംഭിക്കും. അടുത്ത വർഷം ജനുവരിയോടെ ‘റാം’ പൂർത്തിയാകും. ‘റാം’ ഒന്നും രണ്ടും ഭാഗങ്ങൾ ഒരുമിച്ചായിരിക്കും പൂർത്തിയാക്കുക എന്നും ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. ‘കൂമൻ’ എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഉടൻ പുറത്തിറങ്ങാനുള്ളത്. ആസിഫ് അലിയാണ് ചിത്രത്തിൽ നായകൻ. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ആസിഫ് അലി ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവംബർ നാലിനാണ് ചിത്രം റിലീസ് ചെയ്യുകയെന്നാണ് അറിയിച്ചിരിക്കുന്നത്. പൊലീസ് കോൺസ്റ്റബിൾ ‘ഗിരിശങ്കർ’ ആയി ആസിഫ് അലി വേഷമിടുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കേരള -തമിഴ്നാട് അതിർത്തി മേഖലയായ ഒരു മലയോര ഗ്രാമത്തിലാണ്. പൊലീസ് സ്റ്റേഷനിലേക്ക് കർക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലം മാറി എത്തുന്നത് പലരുടെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതാകുന്നു. സാധാരണമെന്നു വിധിയെഴുതിയ പലതും അത്ര സാധാരണയായിരുന്നില്ല എന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗമാക്കുന്നു. ആൽവിൻ ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിർമാണം. വിശാലമായ ക്യാൻവാസിൽ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തിയും വലിയ മുതൽ മുടക്കോടെയുമാണ് ഈ ചിത്രത്തിന്റെ അവതരണം.