കൂട്ടിക്കലിലെ ദുരിത മേഖലകളിൽ  കൈതാങ്ങായി ഡിവൈഎഫ്ഐ ; നാല് ലക്ഷം രൂപയുടെ വീട്ട് ഉപകരണങ്ങൾ കൈമാറി

കൂട്ടിക്കൽ :
പ്രളയവും ഉരുൾപൊട്ടലും നാശംവിതച്ച കൂട്ടിക്കലിൽ ഡിവൈഎഫ്‌ഐയുടെ കരുതൽ. നാല് ലക്ഷം രൂപയുടെ അടുക്കള ഉപകരണങ്ങൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈമാറി.ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികൾ സമാഹരിച്ച അടുക്കള ഉപകരണങ്ങളാണ് കൂട്ടിക്കലിൽ നടന്ന ചടങ്ങിൽ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം കൈമാറിയത്‌.

Advertisements

ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പി ആർ അനുപമ, പഞ്ചായത്തംഗം എം വി ഹരിഹരൻ എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ് അധ്യക്ഷനായി. ദുരന്തമുഖങ്ങളിൽ നിസ്വാർഥ പ്രവർത്തനങ്ങളുമായി ഡിവൈഎഫ്ഐ ഉണ്ടാകുമെന്നും കൂട്ടിക്കലിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്നും റഹിം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഷിയാസ് സൽമാൻ, അരുൺ എസ് ചന്ദ്രൻ, കൂട്ടിക്കലിലെ കെഎസ്ഇബി ജീവനക്കാർ എന്നിവരെ എ എ റഹിം ഉപഹാരം നൽകി അനുമോദിച്ചു.ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് പങ്കെടുത്തു.

Hot Topics

Related Articles