പെർത്ത്: പെർത്തിലെ പേസ് പിച്ചിൽ ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിംങ്. ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെയാണ് നേരിടുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നിർണ്ണായകമാണ്. കഴിഞ്ഞ മത്സരത്തിലെ വിജയ ടീമിൽ ഇരുടീമുകളും മാറ്റം വരുത്തിയിട്ടില്ല. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംങ് തിരഞ്ഞെടുത്തത് ഇന്ത്യൻ ബാറ്റിംങ് നിരയിൽ വിശ്വാസം അർപ്പിച്ചു തന്നെയാണ്. നിലവിൽ രണ്ടു വിജയങ്ങളും നാലു പോയിന്റുമായി ഇന്ത്യയാണ് മുന്നിൽ. ഒരു മത്സരം മഴയെടുത്തതിനാൽ മൂന്നാം സ്ഥാനത്ത് മാത്രമാണ് ദക്ഷിണാഫ്രിക്ക ഇപ്പോൾ.
Advertisements