സിപിഎം പുതുപ്പള്ളി ഏരിയ സമ്മേളനത്തിന് ആവേശ തുടക്കം

പുതുപ്പള്ളി :
സിപിഐഎം പുതുപ്പള്ളി ഏരിയ സമ്മേളനത്തിന് കൊല്ലാട് തുടക്കമായി. കൊല്ലാട് സ.കെ ജെ ജോയി നഗറിൽ ( കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് പാരീഷ് ഹാൾ ) ആരംഭിച്ച പ്രതിനിധി സമ്മളനം സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ എൻ വിശ്വനാഥന്റെ താൽക്കാലിക അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ഏരിയ കമ്മിറ്റി അംഗം പി കെ മോഹനൻ പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ എ ജെ ജോൺ രക്തസാക്ഷി പ്രമേയവും എ എം ഏബ്രഹാം അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഉദ്ഘാടന സമ്മേളനത്തിൽ കൊല്ലാട് ലോക്കലിൽ കുന്നമ്പള്ളി ബ്രാഞ്ച് മെമ്പർ പി കെ ചെല്ലപ്പന്റെ കൊച്ചുമക്കളുടെ കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി മന്ത്രി വി എൻ വാസവന് കൈമാറി. ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സ്വാഗത സംഘം ചെയർമാൻ എ ജി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.സമ്മേളന നടത്തിപ്പിനായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രസീഡിയം : കെ എൻ വിശ്വനാഥൻ ( കൺവീനർ) , കെ സി ജോസഫ്, റോസമ്മ മത്തായി , പി ഡി ദിലീഷ്. പ്രമേയം : പി കെ മോഹനൻ (കൺവീനർ), സി കെ വിജയകുമാർ , വി എം പ്രദീപ് , ഇ എസ് സാബു , സുജാ സൂസൻ ജോർജ് , മറിയാമ്മ ഏബ്രഹാം. മിനിട്‌സ് : എ ജെ ജോൺ (കൺവീനർ), ലീലാമണി ബാലകൃഷ്ണൻ , പി പി രാധാകൃഷ്ണൻ, ഇ എസ് വിനോദ് , എം ബാബു. ക്രഡൻഷ്യൽ : കെ എസ് ഗിരീഷ്‌ (കൺവീനർ) , സതീഷ് വർക്കി , സജേഷ് തങ്കപ്പൻ , സുമോദ് ആർ നായർ , റോജിൻ റോജി. 10 ലോക്കളുകളിൽ നിന്നായി 135 പ്രതിനിധികളും 22 ഏരിയ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ആദ്യ കാല പാർട്ടി പ്രവർത്തകരെ ജില്ലാ സെക്രട്ടറി എ വി റസൽ ആദരിച്ചു. വിവിധ മേഖകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ അനുമോദിച്ചു. വൈകിട്ട് 6 ന് നടന്ന കലാസന്ധ്യ രാജേഷ് പുതുമന ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം സംഗീത സംവിധായകൻ കെ ആർ രാഹുൽ നിർവഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ ഹരികുമാർ , സി ജെ ജോസഫ് , റ്റി ആർ രഘുനാഥൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ശനിയാഴ്ചയും തുടരും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.