അഡ്ലെയ്ഡ് : ലോകകപ്പ് ടി 20 യിലെ മൂന്നാം അര സെഞ്ച്വറിയുമായി വിരാട് കോഹ് ലി വീണ്ടും തിളങ്ങിയതോടെ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. കോഹ് ലിക്കൊപ്പം രാഹുലും സൂര്യയും തിളങ്ങിയതോടെയാണ് ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കിയത്.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്കോർ 11 ൽ നിൽക്കെ രണ്ട് റണ്ണുമായി രോഹിത് മടങ്ങി. പിന്നാലെ രാഹുലും (50) , കോഹ്ലി ( പുറത്താകാതെ 44 പന്തിൽ 64 ) ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. രാഹുൽ പുറത്തായതിന് ശേഷം മികച്ച ഫോമിൽ കളിച്ച സൂര്യ നല്ല ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി. ഷക്കീബ് അൽ ഹസന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി സൂര്യ മടങ്ങുമ്പോൾ 16 പന്തിൽ 30 റണ്ണായിരുന്നു സമ്പാദ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച തുടക്കം കിട്ടിയ കാർത്തിക്ക് കോഹ് ലി തട്ടിയിട്ട പന്തിൽ ഇല്ലാത്ത റണ്ണിന് ഓടി വീണ്ടും റണ്ണൗട്ടായി. ഏഴ് റൺ മാത്രമാണ് കാർത്തിക് നേടിയത്. സ്കോർ ഉയർത്താനുള്ള ശ്രമത്തിൽ അക്സറും (ഏഴ് ) പിന്നാലെ പുറത്തായി. അവസാന ഓവറിൽ കോഹ്ലിയ്ക്ക് കൂട്ട് നിന്ന അശ്വിൻ (13) നടത്തിയ തകർപ്പൻ അടിയാണ് സ്കോർ 180 കടത്തിയത്. ബംഗ്ലാദേശിന് വേണ്ടി ഹസൻ മുഹമ്മദ് മൂന്നും , ഷക്കീബ് അൽ ഹസൻ രണ്ടു വിക്കറ്റും നേടി.