അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് മേൽ റൺ മഴ തീർത്ത് ലിന്റൺ ദാസ് നിൽക്കെ അപ്രതീക്ഷിതമായി എത്തിയ മഴയിൽ ഇന്ത്യൻ സെമി പ്രതീക്ഷകൾക്ക് ഭീഷണി. ടൂർണമെന്റിലെ രണ്ടാമത്തെ വേഗമേറിയ അരസെഞ്ച്വറി 21 പന്തിൽ തികച്ച ബംഗ്ലാദേശ് ഓപ്പണർ ലിന്റൺ ദാസിന്റെ ആക്രമണത്തിൽ പകച്ച് പോയ ഇന്ത്യയ്ക്ക് മഴയാണ് ഇപ്പോഴത്തെ വെല്ലുവിളി.
ഏഴ് ഓവറിൽ 66 റണ്ണാണ് ഇപ്പോൾ ബംഗ്ലാദേശ് അടിച്ചു കൂട്ടിയിരിക്കുന്നത്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത് 49 റണ്ണാണ്. നിലവിലെ സാഹചര്യത്തിൽ വിജയത്തിൽ നിന്നും 17 റൺ മുന്നിലാണ് ബംഗ്ലാദേശ്. ടീം സ്കോർ 66 ൽ എത്തിയപ്പോഴേയ്ക്കും മൂന്നു സിക്സും ഏഴു ഫോറും സഹിതം 59 റൺ നേടിയ ലിറ്റൺ ദാസിന്റെ പ്രകടനമാണ് ഇന്ത്യയുടെ നടുവൊടിച്ചത്. സഹ ഓപ്പണർ നജ്മുൽ ഹുസൈൻ ഏഴു റൺ മാത്രമാണ് നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോസ് നേടിയ ബ്ംഗ്ലാദേശ് ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത്തിനെ ആദ്യം തന്നെ നഷ്ടമായ ഇന്ത്യയ്ക്ക് വേണ്ടി കോഹ്ലിയും (64), കെ.എൽ രാഹുലും (50), സൂര്യകുമാർ യാദവും (30) ആണ് ബാറ്റിംങിൽ തിളങ്ങിയത്.