‘ലിറ്റിൽ’ വിറച്ച ഇന്ത്യ ഒടുവിൽ കടുവകളെ കൂട്ടിലാക്കി..! ബംഗ്ലാകടുവകളെ വീഴ്ത്തി ഇന്ത്യ സെമി ഉറപ്പിച്ചു; ലിറ്റൺ ദാസിന്റെ അതിവേഗ അരസെഞ്ച്വറിയും കടുവകളെ തുണച്ചില്ല

അഡ്‌ലെയ്ഡ്: തകർത്തു പെയ്ത മഴയോടും, രാഹുലിന്റെ കിറു കൃത്യം ഏറിനോടും നന്ദി പറയുകയാണ് ടീം ഇന്ത്യ. അതിവേഗം ഇന്ത്യൻ ബൗളിംങിനെ തകർത്തു മുന്നേറിയ ലിറ്റൺ ദാസ് എന്ന ബംഗ്ലാദേശി ഓപ്പണറെ നേരിട്ടുള്ള ഏറിൽ രാഹുൽ വീഴ്ത്തിയില്ലായിരുന്നെങ്കിൽ, ആ വന്യമായ ആക്രമണത്തിന് ഇടവേളയിട്ട് മഴയെത്തിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, ഇന്ത്യൻ ബൗണ്ടറിയിൽ ബംഗ്ലാ കടുവകളുടെ നാഗ നൃത്തം ഇന്ന് നടന്നേനെ. അന്ത്യന്തം ആവേശകരമായ മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം.
സ്‌കോൽ
ഇന്ത്യ – 184-06
ബംഗ്ലാദേശ് – 145-06 (15 ഓവർ)

Advertisements

ടൂർണമെന്റിലെ രണ്ടാമത്തെ വേഗമേറിയ അരസെഞ്ച്വറി 21 പന്തിൽ തികച്ച ബംഗ്ലാദേശ് ഓപ്പണർ ലിന്റൺ ദാസിന്റെ ആക്രമണത്തിൽ പകച്ച് പോയ ഇന്ത്യയ്ക്ക് മഴയാണ് വെല്ലുവിളി ഉയർത്തിയത്. ആദ്യത്തെ ഏഴ് ഓവറിൽ 66 റണ്ണാണ് ഇപ്പോൾ ബംഗ്ലാദേശ് അടിച്ചു കൂട്ടിയത്. ഈ സമയം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത് 49 റണ്ണായിരുന്നു. ആ സാഹചര്യത്തിൽ വിജയത്തിൽ നിന്നും 17 റൺ മുന്നിലാണ് ബംഗ്ലാദേശ്. ടീം സ്‌കോർ 66 ൽ എത്തിയപ്പോഴേയ്ക്കും മൂന്നു സിക്‌സും ഏഴു ഫോറും സഹിതം 59 റൺ നേടിയ ലിറ്റൺ ദാസിന്റെ പ്രകടനമാണ് ഇന്ത്യയുടെ നടുവൊടിച്ചത്. സഹ ഓപ്പണർ നജ്മുൽ ഹുസൈൻ ഏഴു റൺ മാത്രമാണ് മഴയുടെ ഇടവേളയ്ക്കു പിരിയുമ്പോൾ നേടിയിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോൾ ബംഗ്ലാദേശിന്റെ ടാർജറ്റ് 15 ഓവറിൽ 151 ആയി പുനർനിശ്ചയിച്ചു. മഴയ്ക്ക് ശേഷം മടങ്ങിയെത്തി കളി തുടങ്ങിയപ്പോൾ രാഹുലിന്റെ നേരിട്ടുള്ള ഏറിൽ ദാസ് മടങ്ങി. ഇടവേളയ്ക്കു മുൻപുള്ള സ്‌കോറിനോട് രണ്ടു റൺ മാത്രമാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്. 84 ൽ നജ്മുൽ ഹുസൈനെ വീഴ്ത്തി മുഹമ്മദ് ഷമിയും, 99 ൽ ആഫിഫിനെയും 100 ൽ ഷക്കീബിനെയും വീഴ്ത്തി അർഷർദീപും ഇന്ത്യൻ പ്രതീക്ഷകൾക്ക് ജീവൻ വയ്പ്പിച്ചു. 102 ൽ യാസിറിനെയും, 108 ൽ മുഹമ്മദ് ഹുസൈനെയും മടക്കി ഹാർദിക്കും ഇന്ത്യ വിജയത്തിലേയ്ക്ക് എന്ന തോന്നൽ ജനിപ്പിച്ചു.

എന്നാൽ, ഏഴാം വിക്കറ്റിൽ ഒത്തു ചേർന്ന നറൂൽ ഹുസൈനും, ടാസ്‌കിൻ അഹമ്മദും ചേർന്ന് ഇന്ത്യയെ ഭയപ്പെടുത്തി. അവസാന ഓവറിൽ ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത് 20 റണ്ണായിരുന്നു. ഒരു സിക്‌സ് പറത്തിയ ബംഗ്ലാ ബാറ്റർമാർ അവസാന പന്തിൽ ഏഴു റൺ എന്ന വിജയലക്ഷ്യത്തിലേയ്ക്ക് എത്തിച്ചു. ഒരു സിക്‌സ് അടിച്ചാൽ സൂപ്പർ ഓവർ എന്ന ഭീഷണി നിലനിൽക്കെ എറിഞ്ഞ ഇടംകയ്യൻ അർഷർദീപ് ഒറ്റ സിംഗിളിൽ കളി തീർത്തതോടെ കടുവകൾ ഇന്ത്യൻ കൂട്ടിലായി.

ടോസ് നേടിയ ബ്ംഗ്ലാദേശ് ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത്തിനെ ആദ്യം തന്നെ നഷ്ടമായ ഇന്ത്യയ്ക്ക് വേണ്ടി കോഹ്ലിയും (64), കെ.എൽ രാഹുലും (50), സൂര്യകുമാർ യാദവും (30) ആണ് ബാറ്റിംങിൽ തിളങ്ങിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.