സ്പോർട്സ് ഡെസ്ക്ക് : ക്രിക്കറ്റിൽ സിംബാബ്‌വെ പതിയെ വളർന്നു വരികയാണ്. പഴയ കാലത്തിന്റെ അവശേഷിപ്പുകളിൽ നിന്നും ഊർജം ഉൾക്കൊണ്ട് തങ്ങൾ കുഞ്ഞന്മാരല്ല മറിച്ച് കരുത്തന്മാർ തന്നെയെന്ന് ഓർമ്മപ്പെടുത്തുകയാണ്.
ഇതിന്റെ ആദ്യ സൂചന കണ്ടു തുടങ്ങിയത് ബംഗ്ലാദേശുമായിട്ടായിരുന്നു . അവരുടെ നാട്ടിൽ ടി ട്വന്റി , ഏകദിന സീരീസ് ജയിച്ചു. ഏകദിന മത്സരത്തിലെ ആദ്യ മാച്ച് ജയിച്ചതോടെ കളികാണാൻ ആരാധകരുടെ നല്ല തള്ളിച്ച ഉണ്ടായി. പിന്നീട് ഇന്ത്യയുമായി തോറ്റുവെങ്കിലും ലാസ്റ്റ് കളി കിടിലനായിരുന്നു. പിന്നീട് ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ ലാസ്റ്റ് കളി ഗംഭിര വിജയം നേടുന്നു. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതൊക്കെ പറയുമ്പോ സിക്കിന്ദർ റാസ ആ പേര് പറയാതിരിക്കാൻ കഴിയില്ല.
പല കളികൾ പുള്ളി ഒറ്റയ്ക്കു ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. ഈ ലോകകപ്പിലും 80,40 എന്നിങ്ങനെ റൺസ് നേടി. നല്ല ഇക്കോണമിയിൽ വിക്കറ്റ് നേടുന്നവൻ.
പിന്നെ പല മാച്ചിലും എല്ലാ പ്ലയേഴ്‌സും അവരുടേതായ സംഭാവന നൽകി.
ഒരിക്കലും ജയിക്കില്ല എസ് വിചാരിച്ച , പല പാക് ക്രിക്കറ്റ് പേജുകളിലും പാകിസ്ഥാൻ എത്രയും നേരത്തെ ജയിച്ച് അവരുടെ നെറ്റ് റൺ റേറ്റ് കൂട്ടും എന്ന് ചർച്ച ചെയ്തിരുന്ന മത്സരത്തിലും അവർ ഞെട്ടിച്ചു കളഞ്ഞു. പാകിസ്ഥാന് അത് വലിയ തിരിച്ചടിയായി. അവസാന 3 ബോളിൽ 3 റൺസ് വേണ്ടപ്പോൾ മനോഹരമായി ലെങ്ത് ബൗൾ എറിഞ്ഞ് , നവാസിനെ റൺ ഔട്ട് ആക്കി. പിന്നെ അവസാനത്തെ ആ ത്രോയും. പിന്നെ ടീമിന്റെ കോൺഫിഡൻസും . അത് മാത്രം മതിയായിരുന്നു ആ ടീമിന്റെ കരുത്തിനെ അടയാളപ്പെടുത്തുവാൻ .
2 വർഷം മുൻപ് ബോർഡിലെ പൊളിറ്റിക്സ് കാരണം ബാൻ ചെയ്ത ടീം. ഷൂസ് വാങ്ങാൻ പണമില്ലാത്ത ഒരു ക്രിക്കറ്റ് ബോർഡ്. ഇന്നിതാ അവർ ക്രിക്കറ്റ് ലോകത്ത് തലയുയർത്തി നിൽക്കുന്നു. പരാജയപ്പെട്ട് പുറത്ത് പോകുമ്പോഴും , തലയെടുപ്പോടെ വന്ന പലരേയും തല കുനിപ്പിച്ച് അവർ തുടങ്ങുകയാണ് . അതെ ഇത് ശരിക്കും വലിയ തുടക്കം തന്നെയാണ് കുഞ്ഞൻമാരെന്ന് വാഴ്ത്തിയ ക്രിക്കറ്റ് ലോകത്ത് തങ്ങൾക്കും ഇടമുണ്ടെന്ന് തെളിയിക്കുന്ന വിപ്ലവ പോരാട്ടത്തിന്റെ കനൽ കാറ്റ്. അതാണ് സിംബാബ്‌വേയെ പോലുള്ള ടീമുകൾ പുറത്തെടുത്ത ആത്മ വീര്യം.