ശക്തമായ മഴയും കാറ്റും ; ചങ്ങനാശ്ശേരിയിൽ വീടിനു മുകളിലേയ്ക്ക് തെങ്ങ് വീണു

ചങ്ങനാശേരി:
ചങ്ങനാശേരിയിൽ വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞു വീണ് അപകടം. പുഴവാത് പള്ളിശ്ശേരിയിൽ മനുവിന്റെ (രാജേഷ്) വീടിനു മുകളിലേയ്ക്കാണ് തെങ്ങ് വീണത്. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മനുവിന്റെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഈസമയം വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നെങ്കിലും വീടിന്റെ ഒരു ഭാഗത്തേയ്ക്ക് വീണ തെങ്ങ് ഭിത്തിയിലേക്ക് ചാഞ്ഞു നിന്നതിനാൽ വലിയ അപകടം ഒഴിവായി.അപകടത്തിൽ മേൽക്കൂരയുടെ സൈഡ് ഭാഗത്തെ ഓടുകൾ പൂർണ്ണമായും മുകൾ വശത്തെ ഓടുകൾ ഭാഗികമായും തകർന്നു. തെങ്ങ് പിന്നീട് വെട്ടി മാറ്റി.

Advertisements

Hot Topics

Related Articles