കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ 2022 നവംബർ 19ന് പ്രഖ്യാപിച്ചിരിക്കുന്ന ദേശവ്യാപക പണിമുടക്കിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ കോട്ടയം, ചങ്ങനാശ്ശേരി വൈക്കം എന്നീ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു. വിവിധ ബാങ്ക് മാനേജ്മെന്റ്കളുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു,ബാങ്കുകളിൽ നിലവിലുള്ള കരാറുകൾ ലംഘിച്ച് ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്നതിൽ പ്രതിഷേധിച്ചു,ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടു, സിഎസ്ബി ബാങ്കിൽ ഉഭയ കക്ഷി കരാർ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് ബാങ്ക് പണിമുടക്ക് നടക്കു.
കോട്ടയത്ത് നടന്ന പ്രതിഷേധ പ്രകടനം യുഎഫ്ബിയു ജില്ലാ കൺവീനർ സ. ജോർജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എകെബിഇഎഫ് ജില്ലാ സെക്രട്ടറി ഹരിശങ്കർ എസ്, ജില്ലാ വൈസ് ചെയർമാൻ വിജയ് വി ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം സിറിയക് കാട്ടുവള്ളിൽ,ജില്ലാ ട്രഷറർ ഋഷികേഷ് എഎസ് , തുടങ്ങിയവർ സംസാരിച്ചു. ചങ്ങനാശ്ശേരിയിൽ നടന്ന പ്രതിഷേധ പ്രകടനം എകെബിഇഎഫ് ജില്ലാ ചെയർമാൻ സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എകെബിഇഎഫ് ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി രോഹിത് രാജ്, . ബെൻസി ജോസഫ്, ബിജു ദേവസ്യ, രാജേന്ദ്രൻ ആർ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കത്ത് നടന്ന പ്രതിഷേധ പ്രകടനം എഐടിയുസി ജില്ലാ പ്രസിഡൻ്റ് ടി എൻ രമേശൻ ഉദ്ഘാടനം ചെയ്തു. എകെബിഇഎഫ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ സി ജോസഫ്, എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം രഞ്ജിത്ത് കുമാർ, എകെബിഇഎഫ് കോട്ടയം ജില്ലാ വൈസ് ചെയർമാൻ രാജേഷ് എം, ടൗൺ സെക്രട്ടറി പ്രമോദ് എസ് തുടങ്ങിയവർ സംസാരിച്ചു. പണിമുടക്കിനു മുന്നോടിയായി വരും ദിവസങ്ങളിൽ ശക്തമായ തൊഴിലാളി ബഹുജന പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് ബാങ്ക് ജീവനക്കാർ തീരുമാനിച്ചിരിക്കുന്നത്