കരയ്ക്കിരുന്ന് കളി കണ്ടാലും നെഞ്ചിടിപ്പ് ഓസീസിന്..! ഇന്ന് ഇംഗ്ലണ്ട് ജയിച്ചാൽ കളിനടത്തി വിജയിപ്പിക്കാം: പരാജയപ്പെട്ടാൽ പ്രതീക്ഷയ്ക്ക് വകയുണ്ട്: നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കയ്ക്ക് ബാറ്റിംങ് 

സിഡ്നി: ഓസ്ട്രേലിയയിൽ വിരുന്നെത്തിയ ലോകകപ്പിൽ ഇനിയുള്ള മത്സരങ്ങളിൽ സംഘാകരാകണോ കളത്തിലിറങ്ങണോ എന്ന് അതിഥേയ ടീമിന് ഇന്നറിയാം. ഗ്രൂപ്പിലെ നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ടും ശ്രീലങ്കയും ഏറ്റുമുട്ടുമ്പോൾ സിഡ്ഗനിയിലെ ഗ്രൌണ്ടിലാകും ഓസീസിൻ്റെ മനസ്. നല്ല മാർജിനിൽ ഇംഗ്ലണ്ട് വിജയിച്ചാൽ ഏഴു പോയിൻ് നേടി നെറ്റ് റൺറേറ്റിൽ ഒപ്പമെത്തി ഓസീസിനെ മറികടന്ന് സെമിയിലിൽ ഇംഗ്ലണ്ട് എത്തും. ഇംഗ്ലണ്ട് തോൽക്കുകയാണെങ്കിൽ മാത്രമേ ഓസീസിന് അൽപമെങ്കിലും പ്രതീക്ഷ അവശേഷിക്കുന്നുള്ളു. 

Advertisements

സിഡ്നിയിലെ ഗ്രൌണ്ടിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംങ് തിരഞ്ഞെടുത്തു. ഒന്നാം ഗ്രൂപ്പിൽ ഒരു പരാജയം മാത്രമുള്ള ന്യൂസിലൻഡ് ഏഴു പോയിൻ്റുമായി റൺ റേറ്റിൻ്റെ അടിസ്ഥാനത്തിൽ സെമി ഉറപ്പിച്ചു കഴിഞ്ഞു. ഓസീസിന് ഏഴു പോയിൻ്റുണ്ടെങ്കിലും റൺ റേറ്റിൽ ഏറെ പിന്നിലാണ്. അഞ്ചു പോയിൻ്റെ മാത്രമുള്ള ഇംഗ്ലണ്ടിന് ഇന്നത്തെ മത്സരം വിജയിച്ചാൽ ഏഴു പോയിൻ്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സെമിയിലേയ്ക്കു മാർച്ച് ചെയ്യാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.