ബെഗലൂരു: ഉത്സവസീസൺ വിൽപ്പനകൾ അവസാനിച്ചിട്ടും ഐഫോണുകൾക്ക് വൻ ഓഫറുകൾ. ഓൺലൈൻ വമ്പന്മാരായ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഐഫോൺ 13, ഐഫോൺ 11 ഫോണുകൾക്ക് വൻ വിലക്കുറവാണ് ലഭിക്കുന്നത്. നിലവിൽ, ഐഫോൺ 13 ന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 69,900 രൂപയിലാണ്. 128 ജിബി ബേസിക്ക് പതിപ്പിനാണ് ഈ വില. നേരത്തെ ഐഫോൺ 14 പുറത്തിറങ്ങിയപ്പോൾ 10,000 രൂപ ഐഫോൺ 13ൻറെ വിലയിൽ ആപ്പിൾ കുറവ് വരുത്തിയിരുന്നു.
ആമസോണിൽ ഐഫോൺ 13 വാങ്ങുമ്പോൾ ഏതാണ്ട് 17,201 രൂപ ലാഭിക്കാൻ സാധിക്കും. ഐഫോൺ 13ന് ഇൻസ്റ്റൻറായി 3,901 രൂപ ഡിസ്ക്കൌണ്ട് ആമസോൺ നൽകുന്നുണ്ട്. ഒപ്പം 13,300 രൂപവരെ എക്സേഞ്ച് ഓഫർ ആപ്പിളിൽ ലഭിക്കും. ഇത് കൂടി ലഭ്യമാക്കിയാൽ 52,699 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം. ഇതിനൊപ്പം 3,153 രൂപ മുതൽ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും ഈ ഫോണിന്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം ഫ്ലിപ്പ്കാർട്ടിൽ നിന്നും ഐഫോൺ 11 വാങ്ങാൻ നോക്കുകയാണെങ്കിൽ. 50 ശതമാനത്തിന് അടുത്ത് ഡിസ്ക്കൌണ്ട് ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കും. ഐഫോൺ 11 64 ജിബി പതിപ്പിന് ഇപ്പോൾ വില 43,900 ആണ്. വിവിധ ഓഫറുകളും എക്സേഞ്ച് ഓഫറും ഉപയോഗിച്ചാൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ഫോൺ 23,490 ന് ലഭിക്കും. 128 ജിബി ഐഫോൺ 11 പതിപ്പിന് ഇപ്പോഴത്തെ വില 48,900 രൂപയാണ്. ഇത് ഡിസ്ക്കൌണ്ട് ഓഫർ എല്ലാം അടക്കം 28,490 രൂപയ്ക്ക് ലഭിക്കും. ഇതേ സമയം ഫോണുകൾ മാറ്റി ഐഫോണിലേക്ക് മാറാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറാണ് ഇതുവഴി ലഭിക്കുന്നത്.