ചങ്ങനാശേരി : തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി പോലീസിന്റെ പിടിയിലായി . പായിപ്പാട് നാലുകോടി പോന്നുചിറ ഭാഗത്ത് കരുകതറ വീട്ടിൽ രാജു മകൻ രാഹുൽ കെ.ആർ (24) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി ചേർന്ന് ആരമലക്കുന്ന് ഭാഗത്ത് നിൽക്കുകയായിരുന്ന യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതിന് ശേഷം കയ്യില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
സംഭവത്തിനുശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രാഹുലിനെ ആലപ്പുഴയില്‍ നിന്നും പിടികൂടുകയായിരുന്നു. ഈ കേസിലെ മറ്റു പ്രതികളായ ബിബിൻ, പ്രദീഷ്, അനന്തു, ബിൽസൺ, പ്രവീൺ കുമാർ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് സംഘം പിടികൂടിയിരുന്നു. ഇയാള്‍ കൂടി പിടിയിലായതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. തൃക്കൊടിത്താനം എസ്.എച്ച്.ഓ അജീബ് ഇ, എ.എസ്.ഐ സാൻജോ, സി.പി.ഓ മാരായ ക്രിസ്റ്റഫർ, സന്തോഷ്, ശെൽവരാജ്, അനീഷ് ജോൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.