തിരുവല്ല : ഗവർണർ – സർക്കാർ പോര് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്ന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എം എൽഎ പറഞ്ഞു.കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ക്യാമ്പ് ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയുടെ വക്കിലാണ്. സംസ്ഥാന രൂപീകരണ ശേഷം മുമ്പ് എങ്ങും ഉണ്ടാകാത്ത മൂല്യച്യുതിയാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്.
ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റി നിർത്തിയാൽ ഉന്നത വിദ്യാഭ്യാസ രംഗം പൂർണ് മായും രാഷ്ട്രീയ വത്കരിക്കപ്പെടും. നിയമസഭാ സമ്മേളനത്തിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിന് തയ്യാറാകാതിരുന്നാൽ അത് ഭരണഘടനാപരമായി ഭരണ പ്രതിസന്ധി സൃഷ്ടിക്കും. ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗം ഇല്ലാതെ നിയമസഭ സമ്മേളിച്ചാൽ സഭാ നടപടിക്രമങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും അനൂപ് ജേക്കബ്എം എൽഎ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗവർണറുടെ ഏകാധിപത്യ നടപടികളോട് അംഗീകരിക്കാൻ കഴിയാത്തതിനൊപ്പം ഗവർണരും സർക്കാരും പരസ്പരം ഒത്തുകളിക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു, സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാർഷിക പ്രമേയങ്ങൾ ക്യാമ്പിൽ അവതരിപ്പിച്ചു.
സംസ്ഥാന വർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യൻ, സംഘാടക സമിതി ജനറൽ കൺവീനർ സനോജ് മേമന, പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ബാബു വലിയവീടാൻ, ജോണി സെബാസ്റ്റ്യൻ, വി ഡി ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാജു പാണാലിക്കൽ, കെ ആർ ഗിരിജൻ, കരുമം സുന്ദരേശൻ, സുനിൽ എടാപ്പാലക്കാട്, ചിരട്ടക്കോണം സുരേഷ്, പ്രേo സൺ മാഞ്ഞാമറ്റം, പിഎസ് ജെയിംസ്, റെജി ജോർജ്, കല്ലട ഫ്രാൻസിസ് സംസ്ഥാന ട്രഷറർ വത്സൻ അന്തിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു
ഇന്ത്യൻ രാഷ്ട്രീയവും പ്രാദേശിക പാർട്ടികളും എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം ക്ലാസെടുത്തു. ഞായറാഴ്ച രാവിലെ 11 ന് സമാപന സമ്മേളനം കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.