കോട്ടയം: കോട്ടയം സ്വദേശിയും ഫെയ്സ്ബുക്കിൽ സജീവമായ ഒരു യുവാവിന് തന്റെ മെസഞ്ചറിൽ ഒരു സന്ദേശം ലഭിച്ചു.. പൂജാ ശർമ്മ, മുംബൈയിലെ വിദ്യാർത്ഥി.. സുഹൃത്താകാൻ താല്പര്യമുണ്ടോ..? ഫെയ്സ്ബുക്കിൽ ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷത്തിന് ആ കോട്ടയം സ്വദേശി ഫ്രണ്ട്സ് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തു. രണ്ടു മിനിറ്റ് ചാറ്റ് ചെയ്ത ശേഷം ഈ യുവതി വാട്സ്അപ്പ് നമ്പർ ചോദിച്ചു. പെൺകുട്ടിയല്ലേ, സംശയിക്കേണ്ട കാര്യമില്ലല്ലോ ഉടൻ തന്നെ ഇദ്ദേഹം വാട്സ്അപ്പ് നമ്പരും നൽകി.
പിന്നീട്, ‘പൂജാ ശർമ്മയുടെ’ ചാറ്റുകൾ വാട്സ്അപ്പ് വഴിയായിരുന്നു. ഈ ചാറ്റിനിടയിലാണ് ഇവർ വീഡിയോ കോൾ വിളിച്ച് ‘എല്ലാം’ കാണിക്കാമെന്ന നിർദേശം മുന്നോട്ടു വച്ചത്. ആ നിർദേശത്തിൽ മറുവശത്തുണ്ടായിരുന്ന കോട്ടയം സ്വദേശി വീണുപോയി.! ഇതിനു പിന്നാലെ വീഡിയോ കോളും എത്തി. ആദ്യ മുഖം മാത്രം കാണിച്ചതോടെ, മറു വശത്തുണ്ടായിരുന്ന പെൺകുട്ടി വസ്ത്രം അഴിക്കാൻ തുടങ്ങി. പിന്നാലെ, നഗ്നയായ പെൺകുട്ടി, കോട്ടയം സ്വദേശിയോട് നഗ്നനാകാൻ ആവശ്യപ്പെട്ടു. എന്നാൽ, തട്ടിപ്പിന്റെ കെണി മനസിലാക്കിയ ഇദ്ദേഹം നഗ്നവീഡിയോ കോളിനു തയ്യാറായില്ല. ഒരു രാത്രി മുഴുവൻ ഫോണിൽ ‘പൂജാ ശർമ്മ’ മാറി മാറി വിളിച്ചു. എന്നാൽ, തട്ടിപ്പിന്റെ കെണിയിൽ വീഴാൻ ഇദ്ദേഹം തയ്യാറാകാതിരുന്നതിനാൽ പണവും മാനവും തിരികെ കിട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെണിയിൽ വീഴാതെ
പിടിച്ചു നിൽക്കാം
ഫെയ്സ്ബുക്കിലും വാട്സ്അപ്പിലും കെണിയൊരുക്കി കാത്തിരിക്കുന്ന ഹണിട്രാപ്പ് സംഘത്തിന്റെ വലപൊട്ടിച്ച് പുറത്തു കടക്കാൻ സോഷ്യൽ മീഡിയയിൽ അൽപം ബുദ്ധി പ്രയോഗിച്ചാൽ മാത്രം മതി. നമ്മൾക്കു വരുന്ന കോളുകളിൽ തല വയ്ക്കും മുൻപ് മറു വശത്ത് നമ്മളെ അറിയുന്നവർ തന്നെയാണ് എന്ന് ഉറപ്പു വരുത്തുകയാണ് ചെയ്യേണ്ടത്. ഇനി വീഡിയോ കോളിൽ മറു വശത്ത് നഗ്നയായ സ്ത്രീയെ കണ്ടാൽ ഉടൻ ഭയചകിതരാകാതിരിക്കുകയോ, സ്വയം നഗ്നനാകാതിരിക്കുകയോ ചെയ്യുക. രണ്ടും സംഭവിച്ചാലും നമ്മുക്കായി ഒരുക്കിയ കെണിയിലേയ്ക്കു സ്വയം തലവയ്ക്കുകയാവും ഉണ്ടാകുക.
ഇത്തരം കെണിയിൽ ഇര വീണു എന്ന്് ഉറപ്പായാൽ തന്നെ തട്ടിപ്പ് സംഘം പണിതുടങ്ങുകയായിരുന്നു. നഗ്ന വീഡിയോ ഫെയ്സ്ബുക്കിലും, വാട്സ്അപ്പിലും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന സംഘം ഈ വീഡിയോ ഇരയാക്കപ്പെട്ടയാൾക്ക് അയച്ചു നൽകുകയും ചെയ്യും.
രക്ഷപെടാൻ എന്ത് ചെയ്യാം
കെണിയിൽ വീണു കഴിഞ്ഞാലും ഭയപ്പെട്ടതായി കാട്ടാതിരുന്നാൽ കെണിയിൽ നിന്നും രക്ഷപെടാം. വീഡിയോയിൽ തല കാട്ടിയെന്ന് വച്ച് തനിക്കൊന്നും സംഭവിക്കില്ലെന്ന നിലപാട് എടുക്കുക. ഇത്തരത്തിലുള്ള നിലപാടിലൂടെ സുഖമായി തട്ടിപ്പുകാരെ മറികടക്കാം. വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും, പണം നൽകണമെന്നാവശ്യപ്പെട്ടാൽ ഉടൻ തന്നെ പണം നൽകാതെ സൈബർ സെല്ലിനെയോ, സൈബർ വിദഗ്ധരെയോ സമീപിക്കുക.
മറു വശത്ത് പെണ്ണാവില്ല പലപ്പോഴും ഉണ്ടാകുക. റെക്കോർഡ് ചെയ്തു വച്ചിരിക്കുന്ന വീഡിയോ ആകും. അതുകൊണ്ടു തന്നെ ഇത്തരം കെണികൾ ഓപ്പറേറ്റ് ചെയ്യുന്നത് ഏതെങ്കിലും തട്ടിപ്പ് സംഘമാവും എന്ന ബോധ്യത്തോടെ മാത്രം ഇതിനെ സമീപിക്കുക.