സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു ; മാരക മയക്കുമരുന്നുമായി യുവാക്കൾ പൊലീസ് പിടിയിൽ

മങ്കട : മയക്കുമരുന്നും കഞ്ചാവുമായി രണ്ടുപേർ മങ്കടയിൽ പൊലീസിൻ്റെ പിടിയിലായി.മലപ്പുറം മുണ്ടുപറമ്പ് സ്വദേശി കളായ ബ്രികേഷ്(36), രായൻ വീട്ടിൽ അതുൽ ഇബ്രാഹിം (26 ) എന്നിവരെയാണ് മങ്കട സിഐ യു ഷാജഹാൻ, എസ്‌ഐ വിജയരാജൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.പിടികൂടിയത് മാരകശേഷിയുള്ള 12ഗ്രാം ക്രിസ്റ്റൽ എംഡിഎംഎ(മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ ) യും 70 ഗ്രാം കഞ്ചാവും.
ബാംഗ്ലൂർ,ഗോവ എന്നിവിടങ്ങളിൽ നിന്ന് യുവാക്കളെ ലക്ഷ്യം വച്ച് വൻതോതിൽ സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നുകളായ എംഡിഎംഎ ,എൽഎസ്ഡി തുടങ്ങിയവ പ്രത്യേക കാരിയർമാർ മുഖേന കേരളത്തിലേക്ക് എത്തുന്നതായും ഇതിന് ഇടനിലക്കാരായി ജില്ലയിൽ ചിലർ പ്രവർത്തിക്കുന്നതായും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പിഎസിന് ലഭിച്ച വിവരത്തിൻ്റെയടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിൽപനയ്ക്കായി കൊണ്ടുവന്ന 12 ഗ്രാം എംഡിഎംഎ യും 70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ മയക്കുമരുന്ന് സംഘങ്ങളിൽ നിന്നും ചെറിയ വിലകൊടുത്ത് വാങ്ങി വൻ ലാഭമെടുത്ത് കേരളത്തിലെ വിൽപന ക്കാർക്ക് ട്രയിൻമാർഗവും പ്രത്യേക കാരിയർമാർ വഴിയും എത്തിച്ചുകൊടുക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായും യുവാക്കളേയും അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന കോളേജ് വിദ്യാർത്ഥികളേയും ലഹരിക്കടത്തിന് ഉപയോഗിക്കുന്നതായും ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചതിൻ്റെ യടിസ്ഥാനത്തിൽ ഒരാഴ്ചയോളം ജില്ലയുടെ പല ഭാഗങ്ങളിലായി നടത്തിയ വ്യാപക പരിശോധനയിലാണ് മങ്കട യിൽ നിന്നും രണ്ടു പേരെ പിടികൂടിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയിലെ മയക്കുമരുന്ന് ചെറുകിട വിൽപ്പനക്കാരുടേയും അവരിൽ നിന്നും സ്ഥിരമായി വാങ്ങുന്ന ഉപഭോക്താക്കളുടേയും വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും തുടർന്നും പരിശോധന ശക്തമാക്കുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാർ അറിയിച്ചു. മങ്കട സി ഐ യു ഷാജഹാൻ , എസ്‌ ഐ വിജയരാാജൻ, എ എസ് ഐ ഷാഹുൽഹമീദ്, ജില്ലാആൻ്റിനർക്കോട്ടിക് സ്ക്വാഡിലെ സി പി മുരളീധരൻ ,പ്രശാന്ത് പയ്യനാട്, എൻ ടി കൃഷ്ണകുമാർ ,എം മനോജ് കുമാർ , കെ ദിനേഷ് ,കെ പ്രബുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisements

Hot Topics

Related Articles