കോട്ടയം ജില്ലയിൽ മഴ കനത്തില്ല ; നിർത്താതെ പെയ്ത മഴയിൽ നട്ടം തിരിഞ്ഞ് ജനം

കോട്ടയം : ശനിയാഴ്ച വൈകിട്ട് ആരംഭിച്ച മഴ കോട്ടയം ജില്ലയിൽ ഞായറാഴ്ചയും തുടർന്നു. ജില്ലയിൽ വിവിധയിടങ്ങളിൽ അതിശക്തമല്ലാത്ത മഴ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
വൈകിട്ട് ആരംഭിച്ച നിർത്താതെയുള്ള മഴമൂലം ജനജീവിതത്തിൽ ബുദ്ധിമുട്ട് നേരിട്ടെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അപകട മേഖലയായ മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്തും അതി ശക്തമായ മഴ അനുഭവപ്പെട്ടിട്ടില്ല.ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ തെ​ക്ക് ആ​ൻ​ഡ​മാ​ൻ ക​ട​ലി​ൽ താ‌​യ്‌​ല​ൻ​ഡ് തീ​ര​ത്തോ​ടു ചേ​ർ​ന്ന് പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടിരുന്നു.
സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും അ​തി​തീ​വ്ര മ​ഴ​യ്ക്കും തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കുള്ള ​സാ​ധ്യ​ത റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും കോട്ടയം ജില്ലയിൽ നിർത്താതെയുള്ള അപകടരമല്ലാത്ത മഴയാണ് അനുഭവപ്പെട്ടത്. എന്നാൽ ഇടുക്കി ഡാo രണ്ട് മണിക്ക് തുറക്കുന്നത് സമീപ ജില്ലയായ കോട്ടയത്ത് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.